അഗ്രിജന്തോ
അഗ്രിജന്തോ ഗിർഗണ്ടി | |
---|---|
Città di Agrigento | |
സാൻ ലോറെൻസൊയിലെ പള്ളി. | |
Country | Italy |
Region | Sicily |
Province | Agrigento (AG) |
Frazioni | Fontanelle, Giardina Gallotti, Monserrato, Montaperto, San Leone, Villaggio La Loggia, Villaggio Mosè, Villaggio Peruzzo, Villaseta |
• Mayor | Calogero Firetto |
• ആകെ | 244 ച.കി.മീ.(94 ച മൈ) |
ഉയരം | 230 മീ(750 അടി) |
(31 march 2016) | |
• ആകെ | 59.791 |
• ജനസാന്ദ്രത | 0.25/ച.കി.മീ.(0.63/ച മൈ) |
Demonym(s) | Agrigentine, Girgintan |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 92100 |
Dialing code | 0922 |
Patron saint | St. Gerlando |
Saint day | 24 February |
വെബ്‌സൈറ്റ് | ഔദ്യോഗിക വെബ്‌സൈറ്റ് |
സിസിലിദ്വീപിന്റെ തെക്ക് ഭാഗത്തുള്ള അഗ്രിജന്തോ എന്ന പ്രവിശ്യയുടെ തലസ്ഥാനമായ തുറമുഖനഗരമാണ് അഗ്രിജന്തോ. ഗ്രീക്കുകാർ അക്രഗാസ് എന്നും റോമാക്കാർ അഗ്രിജന്തം എന്നും വിളിച്ചിരുന്ന ഈ പട്ടണം ഗിർജന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1927-ലാണ് ഗിർജന്തി എന്ന പേരു മാറ്റി മുൻപ് റോമാക്കാർ ഇതിനു നല്കിയിരുന്ന അഗ്രിജന്തം എന്ന പേരിനോടു സാദൃശ്യമുള്ള അഗ്രിജന്തോ എന്ന പേരിട്ടത്. ബി.സി. 582-ൽ ഗലായിൽ നിന്നുള്ള ഗ്രീക് കുടിയേറ്റക്കാരാണ് ഈ നഗരം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ക്രമേണ അഭിവൃദ്ധി പ്രാപിച്ചുവന്ന ഈ നഗരം ബി.സി. 480 ആയപ്പോഴേക്കും ഐശ്വര്യത്തിന്റെ ഉച്ചകോടിയിലെത്തി. അക്കാലത്ത് ടെറോൺ (488-472) സിറാക്കൂസുമായി ചേർന്ന് കാർത്തേജുകാർ ക്കെതിരായി ഹിമറായിൽവച്ചു നടന്ന നിർണായകയുദ്ധത്തിൽ ഈ നഗരം പിടിച്ചെടുത്തു. ബി.സി. 4-ം ശതകത്തിൽ ഒരു ജനായത്തഭരണം സ്ഥാപിതമാകുന്നതുവരെ ഈ നഗരം വൈദേശികാധിപത്യത്തിനു വിധേയമായി. ദാർശനികനും രാഷ്ട്രതന്ത്രജ്ഞനുമായ എമ്പിദോക്ളിസിന്റെയും പ്രസിദ്ധ നാടകകൃത്തായ ലൂഗി പിറാൻ ദലോയുടെയും ജന്മനാടാണ് അഗ്രിജന്തോ. വിദേശാധിപത്യത്തിലിരുന്നപ്പോഴും വാസ്തുവിദ്യ, ശില്പവേല എന്നീ സുകുമാരകലകളുടെ ഒരു പ്രമുഖകേന്ദ്രമായിരുന്നു ഇവിടം. നശ്വരനഗരങ്ങളിൽ മനോഹരമായത് എന്ന് പിൻഡാർ ഈ നഗരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കൃഷി, കന്നുകാലി സംരക്ഷണം, വാണിജ്യം എന്നിവയിൽ അധിഷ്ഠിതമായിരുന്നു ഇവിടുത്തെ സമ്പദ്ഘടന. ഗന്ധകം, ഇന്തുപ്പ്, ധാന്യം, എണ്ണ, പഴവർഗങ്ങൾ മുതലായവ ഇവിടുത്തെ പോർട്ടോ എമ്പിദോക്കിളിൽനിന്നു കയറ്റി അയച്ചിരുന്നു. ബി.സി. 406-ൽ കാർത്തിജീനിയന്മാർ ഈ നഗരം നശിപ്പിച്ചു. എന്നാൽ ബി.സി. 338-ൽ തിമോളിയൻ ഈ നഗരം പുനഃസ്ഥാപിച്ചു. ബി.സി. 210-ൽ കാർത്തിജീനിയക്കാരും റോമാക്കാരും തമ്മിൽ വീണ്ടും ഉണ്ടായ യുദ്ധത്തിൽ റോമാക്കാർ അഗ്രിജന്തോ പിടിച്ചെടുത്തു.
ചരിത്രസ്മാരകങ്ങളായ പല കെട്ടിടങ്ങളും അഗ്രിജന്തോയിലുണ്ട്. സെയിന്റ് ജോർജിയോ, സെയിന്റ് സ്പിരിറ്റോ എന്നിവിടങ്ങളിലെ പള്ളികൾ, കൊട്ടാരങ്ങൾ എന്നിവയും ചില ഉദാഹരണങ്ങളാണ്.
പുറംകണ്ണികൾ
[തിരുത്തുക]- Agrigento
- Section Contents:Agrigento Archived 2010-08-14 at the Wayback Machine.
- Agrigento
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗ്രിജന്തോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |