അൽ ഉല
ദൃശ്യരൂപം
അൽ ഉല ٱلْعُلَا | |
---|---|
അൽ ഉല, പഴയ നഗരം | |
Coordinates: 26°37′N 37°55′E / 26.617°N 37.917°E | |
Country | Saudi Arabia |
പ്രവിശ്യ | മദീന |
മദീന മേഖലയിലെ ഒരു ഗവർണറേറ്റും വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഒരു നഗരവുമാണ് അൽ ഉല [1] ( അറബി: ٱلْعُلَا al-ʿulā ). ചരിത്രപരമായ സുഗന്ധവ്യഞ്ജന വ്യാപാരപാതയിലുള്ള അൽ ഉല നഗരം ഇന്ന് അതേ പേരിലുള്ള ഗവർണറേറ്റിലാണ് നിലകൊള്ളുന്നത് (അറബി: مُحَافَظَة ٱلْعُلَا ). ഈ ഗവർണറേറ്റ് മദീന പ്രവിശ്യയുടെ ഏഴിലൊന്ന് വിസ്തീർണ്ണം കവരുന്നു. മദീനയിൽ നിന്ന് 300 കിലോമീറ്റർ വടക്കും, തൈമ നഗരത്തിൽ നിന്ന് 110 കിലോമീറ്റർ തെക്കുപടിഞ്ഞാറായുമാണ് അൽ ഉല സ്ഥിതി ചെയ്യുന്നത്.[2] അൽ ഉല നഗരത്തിലെ ജനസംഖ്യ 5,426 ആണ്.
പുരാതന ലിഹ്യാനികളുടെ ( ഡെഡാനൈറ്റ് ) തലസ്ഥാനമായിരുന്നു അൽ ഉല . യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട മദായിൻ സ്വാലിഹ് ഈ ഗവർണറേറ്റിലാണുള്ളത്. അൽ ഉല നഗരത്തിൽ നിന്ന് 22 കിലോമീറ്റർ വടക്കായാണ് മദായിൻ സ്വാലിഹ് നിലകൊള്ളുന്നത്
ചരിത്രം
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- സരാവത് മലനിരകൾ
- ഹിജാസ് പർവതനിരകൾ
- ഹിജാസ് റെയിൽവേ
അവലംബം
[തിരുത്തുക]- ↑ "Heritage Sites in AlUla, Saudi Arabia | ExperienceAlUla.com". experiencealula.com. Archived from the original on 2020-06-03. Retrieved 2020-06-03.
- ↑ محافظة العلا في السعودية [Al-Ola Governorate in Saudi Arabia]. موسوعة المحيط [The Encyclopedia of the Ocean]. 11 August 2018. Archived from the original on 2021-08-01. Retrieved 2020-09-07.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- അൽ ഉല എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)