ഉപയോക്താവിന്റെ സംവാദം:PrasanthR
നമസ്കാരം PrasanthR !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 05:59, 23 ഡിസംബർ 2012 (UTC)
വർഗ്ഗം ചേർക്കുമ്പോൾ
[തിരുത്തുക]പ്രിയ പ്രശാന്ത്,
വിക്കിപീഡിയയിലെ വിലയേറിയ സംഭാവനകൾക്കു നന്ദി!
ഒരു ലേഖനത്തിൽ വർഗ്ഗം ചേർക്കുമ്പോൾ അതു് ഇതിനകം തന്നെ ചേർക്കുന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗത്തിൽ പെടുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഉദാ: നകുലൻ എന്ന ലേഖനത്തിൽ വർഗ്ഗം:പാണ്ഡവർ എന്നതു് ഇപ്പോൾ തന്നെ ഉണ്ടു്. വർഗ്ഗം:പാണ്ഡവർ എന്നതു് വർഗ്ഗം:ഹിന്ദു പുരാണകഥാപാത്രങ്ങൾ എന്നതിന്റെ ഉപവർഗ്ഗമാണു്. അതുകൊണ്ടു് അതേ വർഗ്ഗം:ഹിന്ദു പുരാണകഥാപാത്രങ്ങൾ നകുലനിൽ വീണ്ടും ചേർക്കേണ്ടതില്ല. വിശ്വപ്രഭ ViswaPrabha Talk 04:17, 31 ഡിസംബർ 2012 (UTC)
- മനസ്സിലായി ഇനി ശ്രദ്ധിക്കാം :) PrasanthR 04:38, 31 ഡിസംബർ 2012 (UTC)
പ്രമാണം:Secretary Generals of the United Nations.jpg
[തിരുത്തുക]പ്രമാണം:Secretary Generals of the United Nations.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --ശ്രീജിത്ത് കെ (സംവാദം) 17:59, 28 ജനുവരി 2013 (UTC)
- ശ്രീജിത്ത്, ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ താളിൽ അഭിപ്രായം രേഖപ്പെത്തിയിട്ടുണ്ട്. മായ്ക്കേണ്ട ആവശ്യമില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ നയങ്ങൾ പാലിക്കുന്നില്ല എന്നാണ് ഭൂരിപക്ഷഅഭിപ്രായമെങ്കിൽ മയ്ക്കുന്നതിനോട് എതിർപ്പുമില്ല. -- --പ്രശാന്ത് ആർ (സംവാദം) 20:37, 28 ജനുവരി 2013 (UTC)
സംവൃതോകാരം സൂചിപ്പിക്കുന്ന അക്ഷരങ്ങൾ തിരുത്താതിരിക്കുക
[തിരുത്തുക]പ്രിയപ്പെട്ട PrasanthR, കുറൈ ഒൻറും ഇല്ലൈ തുടങ്ങിയ താളുകളിൽ താങ്കൾ ചെയ്തതുപോലെ സംവൃതോകാരസൂചകമായ പദാന്ത്യപ്രയോഗങ്ങൾ തിരുത്തുന്നതു് ദയവായി ഒഴിവാക്കുക. ഇവ അക്ഷരത്തെറ്റുകളല്ല. എന്റെ വിശ്വാസവും അറിവും വെച്ച് ഇവ അക്ഷരത്തെറ്റുകളല്ലെന്നും മലയാളം ശരിയായി എഴുതേണ്ടതു് ഇങ്ങനെയാണെന്നും ഞാൻ കണക്കാക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 09:02, 13 ഫെബ്രുവരി 2013 (UTC)
- പ്രിയപ്പെട്ട വിശ്വേട്ടാ, ക്ഷമിക്കണം "പാട്ടിനു്", "എഴുതേണ്ടതു്" എന്നിവയൊക്കെ "പാട്ടിന്","എഴുതേണ്ടത്" എന്നിങ്ങനെയാണ് കണ്ടിട്ടുള്ളത്. കാണാനും വായിക്കാനും സുഖം ഇങ്ങനെയാവും എന്നാണ് തോന്നുന്നത് (തികച്ചും വ്യക്തിപരം). തർക്കിക്കുന്നില്ല, ഇത്തരം തിരുത്തലുകളൊഴിവാക്കം. ഇതിൽ ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കേണ്ടതില്ലേ? അതോ മുൻപ് തീരുമാനമെടുത്തതാണോ? ----പ്രശാന്ത് ആർ (സംവാദം) 19:30, 13 ഫെബ്രുവരി 2013 (UTC)
- :-) ശരിയ്ക്കും പറഞ്ഞാൽ നൂറുകൊല്ലത്തോളമെങ്കിലും പഴക്കമുള്ളതും തെക്കും വടക്കും കേരളവും തമ്മിൽ ഏറെക്കുറെ എക്കാലവും നിലനിന്നുപോകുന്നതുമായ ഒരു അഭിപ്രായസമന്വയപ്രശ്നമാണിതു്. വിക്കിപീഡിയയ്ക്ക് അകത്തു് ഒരു പൊതുസമ്മതം നടന്നിട്ടുള്ളതായി ഓർമ്മയില്ല/ അറിവില്ല. തൽക്കാലം രണ്ടു രീതികൾക്കും തമ്മിൽ ഒരു സംഘർഷമില്ലാതെ, മുന്നോട്ടു പോവുക എന്ന നയമാണു് വ്യക്തിപരമായി ഞാൻ (എന്റെ തിരുത്തുകളിൽ) കൈക്കൊണ്ടിട്ടുള്ളതു്. വിക്കിപീഡിയയിൽ ആർക്കും ആരുടേയും തിരുത്തുകൾ വീണ്ടും തിരുത്താമെന്ന സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടു്. അതേ സമയം, ഏതെങ്കിലും ഒരു ലേഖനത്തിൽ ഈയൊരു കാര്യത്തിനുവേണ്ടി മാത്രം തിരുത്തുമ്പോൾ 'സംവൃതസ്വരത്തിനു് പ്രത്യേകം ചിഹ്നം വേണം' എന്നു വാദിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ പ്രതികരിക്കേണ്ടതു് എന്റെ ബാദ്ധ്യതയുമാണു്. :-) ഇതുമായി ബന്ധപ്പെട്ട ഒരു പഴയ ബ്ലോഗ് ചർച്ച, ഒരു രസത്തിനുവേണ്ടി, (വിക്കിപീഡീയയ്ക്കു പുറത്തു്) ഇവിടെ വായിച്ചുനോക്കാം:പഴയ ലിപി എന്റെ പുതിയ ലിപി. അതിൽ എന്റെ വകയുള്ള ഒരു കമന്റു് ഈ കാര്യത്തിൽ അന്നുമുതൽ ഞാൻ സ്ഥിരമായി എടുത്തുപോരുന്ന നിലപാടാണു്. മറ്റുള്ളവരും ഇക്കാര്യത്തിലെ സാങ്കേതികത മനസ്സിലാക്കി ഈ പക്ഷം ചേരണമെന്നാണു് എന്റെ ആഗ്രഹവും. ഇന്നല്ലെങ്കിൽ നാളെയൊരിക്കൽ എല്ലാവരും ചേരുമെന്നും പ്രതീക്ഷയുണ്ടു്. :-) വിശ്വപ്രഭViswaPrabhaസംവാദം 20:06, 13 ഫെബ്രുവരി 2013 (UTC)
- :) പഴയ ലിപിയിൽ ൂ് ഇങ്ങനെ എഴുതിയിരുന്നു എന്നറിയാം. ഒരു സംശയം ചോദിച്ചോട്ടെ - ് മാത്രമാണോ സംവൃതസ്വരം :)? --പ്രശാന്ത് ആർ (സംവാദം) 20:24, 13 ഫെബ്രുവരി 2013 (UTC)
- ചോദ്യം എനിക്കു കൃത്യമായി മനസ്സിലായോ എന്നറിയില്ല. സംവൃതസ്വരം എന്നാൽ എന്താണെന്നാണോ ചോദിക്കുന്നതു്? അതോ അതെഴുതുന്നതിന്റെ രീതിയോ? ദയവായി ഒന്നുകൂടി വ്യക്തമാക്കാമോ? (പഴയ ലിപിയിൽ ൂ് എന്നല്ല (ഊകാരവും മീത്തലുമല്ല), ു് എന്നു് ഉകാരവും മീത്തലും കൂട്ടിയാണു് സംവൃതോകാരം സൂചിപ്പിച്ചിരുന്നതു്. ു് തന്നെയാണു് ഉദ്ദേശിച്ചതെന്നു വിശ്വസിക്കുന്നു. :-) വിശ്വപ്രഭViswaPrabhaസംവാദം 21:21, 13 ഫെബ്രുവരി 2013 (UTC)
- ഉകാരവും(ു) ് ഉം തന്നെയാണ് ഉദ്ദേശിച്ചത്. നന്ദി :) ---പ്രശാന്ത് ആർ (സംവാദം) 21:28, 13 ഫെബ്രുവരി 2013 (UTC)
- ചോദ്യം എനിക്കു കൃത്യമായി മനസ്സിലായോ എന്നറിയില്ല. സംവൃതസ്വരം എന്നാൽ എന്താണെന്നാണോ ചോദിക്കുന്നതു്? അതോ അതെഴുതുന്നതിന്റെ രീതിയോ? ദയവായി ഒന്നുകൂടി വ്യക്തമാക്കാമോ? (പഴയ ലിപിയിൽ ൂ് എന്നല്ല (ഊകാരവും മീത്തലുമല്ല), ു് എന്നു് ഉകാരവും മീത്തലും കൂട്ടിയാണു് സംവൃതോകാരം സൂചിപ്പിച്ചിരുന്നതു്. ു് തന്നെയാണു് ഉദ്ദേശിച്ചതെന്നു വിശ്വസിക്കുന്നു. :-) വിശ്വപ്രഭViswaPrabhaസംവാദം 21:21, 13 ഫെബ്രുവരി 2013 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം PrasanthR, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ് .കെ (സംവാദം) 18:55, 10 ജൂൺ 2013 (UTC)
നമസ്കാരം PrasanthR, താങ്കളെ ബന്ടപ്പെടാനുള്ള ഇ മെയിൽ വിലാസം കിട്ടിയിരുന്നെഗിൽ നന്നായിരുന്നു. എന്റേത് parklane777@യാഹൂ.കോം താങ്കള്ക്ക് ആശംസകൾ -TRAVANCOREHISTORY
കണ്ടുതിരുത്തൽ സൗകര്യം
[തിരുത്തുക]താങ്കൾ ആരംഭിച്ച വിക്കിപീഡിയ:കണ്ടുതിരുത്തൽ സൗകര്യം/പ്രതികരണങ്ങൾ എന്നതാൾ മായ്ക്കുന്നു. അതിലെ ഉള്ളടക്കം വിക്കിപീഡിയ സംവാദം:കണ്ടുതിരുത്തൽ സൗകര്യം എന്ന താളിലേക്ക് മാറ്റിയിട്ടുണ്ട്. സാധാരണയായി ഒരു പദ്ധതിയെ സംബന്ധിച്ച അഭിപ്രായങ്ങൾ അതിനായുള്ള താളിന്റെ സംവാദം താളിൽ തന്നെയാണ് നടത്താറുള്ളത്. അല്ലാത്തപക്ഷം താളുകളുടെ ഇരട്ടിപ്പിനും അഭിപ്രായങ്ങൾ ശ്രദ്ധിക്കപ്പെടാതിരിക്കാനും സാദ്ധ്യതയുണ്ട്. തുടർചർച്ചകൾ സംവാദം താളിൽ നടത്തുമല്ലോ... --Adv.tksujith (സംവാദം) 08:35, 7 ജൂലൈ 2013 (UTC)
- വിഷ്വൽ എഡിറ്ററിന്റെ വിക്കിപീഡിയ:കണ്ടുതിരുത്തൽ സൗകര്യം/പ്രതികരണങ്ങൾ താളിലേക്കുള്ള കണ്ണിയാണുള്ളത്. അത് വിക്കിപീഡിയ സംവാദം:കണ്ടുതിരുത്തൽ സൗകര്യം എന്ന താളിലേക്ക് മാറ്റാൻ പറ്റുമോ? മറ്റുള്ളവർക്കും അത് ഉപകാരപ്രദമായേക്കും.--പ്രശാന്ത് ആർ (സംവാദം) 09:04, 7 ജൂലൈ 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിലേതിന് സമാനമായി /Feedback എന്ന കണ്ണിയായിരുന്നു ഞാൻ ചേർത്തിരുന്നത്. താങ്കൾ /പ്രതികരണങ്ങൾ എന്ന താൾ നിർമ്മിച്ചപ്പോൾ അതിലേക്ക് ലിങ്ക് മാറ്റി കൊടുത്തു എന്ന് മാത്രം. മലയാളം വിക്കിയിൽ ചർച്ച ചെയ്യണമെന്ന് തോന്നുന്നത് സുജിത്ത് മാഷ് പറഞ്ഞ പോലെ സംവാദം താളിലിടാം. കാര്യപ്രസക്തമെന്ന് തോന്നുന്ന ഫീഡ്ബാക്കുകൾ മീഡിയാവിക്കിയിൽ നൽകുക. ആശംസകളോടെ --മനോജ് .കെ (സംവാദം) 14:08, 7 ജൂലൈ 2013 (UTC)
ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!
[തിരുത്തുക]ഒരു കപ്പ് കാപ്പി കുടിച്ചിട്ടു ഊർജ്ജസ്വലമായി തിരുത്തൽ തുടരൂ. ആശംസകൾ അഖിലൻ 07:26, 10 ജൂലൈ 2013 (UTC) |
കണ്ടുതിരുത്തൽ
[തിരുത്തുക]ആദ്യം പറഞ്ഞ ഭാഗം മുൻപുണ്ടായിരുന്ന അവസ്ഥയായിരുന്നു. അത് മനോജ് ചേർത്തതാണ്. അത് ഒഴിവാക്കാവുന്നതാണ്. ഇപ്പോൾ എനേബിൾ ചെയാതാൽ എല്ലാവർക്കും തിരുത്താമെന്നായിട്ടുണ്ട്. സ്വയം എന്നത് മാറ്റിക്കോളൂ... ഞാൻ അല്പം തിരക്കാലാണ് കോടതിയിൽ പോകണം :) മൊത്തത്തിൽ ഒന്ന് നോക്കിക്കോളൂ. ഇനി കൂട്ടിച്ചേർക്കേണ്ടവയുണ്ടെങ്കിൽ ചേർക്കൂ --Adv.tksujith (സംവാദം) 04:45, 12 ജൂലൈ 2013 (UTC)
തർജ്ജമ
[തിരുത്തുക]ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് യാന്ത്രികമായ തർജ്ജമ (machine translation) നടത്താൻ ഇപ്പോൾ മാർഗ്ഗങ്ങളില്ല. ഇംഗ്ലീഷ് വിക്കിപീഡിയ താളുകൾ മലയാളത്തിലേയ്ക്ക് നമ്മുടെ ഭാഷയിൽ തർജ്ജമ ചെയ്യാവുന്നതാണ്. ഞാൻ മലയാളത്തിലാരംഭിച്ച ഭൂരിപക്ഷം താളുകളും അങ്ങനെ ചെയ്തതാണ്.
അത് ഇംഗ്ലീഷ് വിക്കിപീഡിയയിലെ താളിന്റെ Source എടുത്ത് (edit source-ൽ പോയാൽ മതി) ഓരോ പാരഗ്രാഫായി മലയാളം വിക്കിയിൽ ചേർത്താണ് ഞാൻ ചെയ്യാറ്. ഇങ്ങനെ ചെയ്യുമ്പോൾ ഇംഗ്ലീഷ് വിക്കിയിലെ അവലംബങ്ങളും കണ്ണികളും മറ്റും നേരിട്ട് ഉപയോഗിക്കാം എന്ന പ്രയോജനമുണ്ട്. സംശയമെന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:58, 13 ജൂലൈ 2013 (UTC)
ഒറ്റവരി ലേഖനം
[തിരുത്തുക]മൈൽ എന്ന ലേഖനത്തിലെ ഒറ്റവരി ഫലകം നീക്കാവുന്നതല്ലേ...? നോക്കി അഭിപ്രായം പറയൂ... --വിക്കിറൈറ്റർ : സംവാദം 18:09, 12 നവംബർ 2013 (UTC)
- സുജിത്ത് വക്കീൽ ഒറ്റവരി ഫലകം നീക്കിയിട്ടുണ്ട്!! --പ്രശാന്ത് ആർ (സംവാദം) 04:55, 16 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! PrasanthR
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:36, 16 നവംബർ 2013 (UTC)
പുതിയ താളുകൾ
[തിരുത്തുക]തീർച്ചയായും സംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താളുകൾ ചേർക്കാവുന്നതാണ്. വേണ്ടവ ഫ:പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന ഫലകത്തിൽ ചേർക്കുക. കൂടുതൽ സഹായം അവിടെത്തന്നെ ലഭ്യമാണ്.--പ്രവീൺ:സംവാദം 15:29, 13 ഡിസംബർ 2013 (UTC)
മുഖ്യമന്ത്രി
[തിരുത്തുക]വിക്കിസംഗമോത്സവ പുരസ്കാരം | ||
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:34, 9 ജനുവരി 2014 (UTC) |