Jump to content

കാഫിറൂൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
سورة الكافرون

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിഒൻപതാം അദ്ധ്യായമാണ്‌ അൽ കാഫിറൂൻ (സത്യനിഷേധികൾ).

അവതരണം: മക്ക

സൂക്തങ്ങൾ: ആറ്

തങ്ങൾ ഇസ്ലാം മതം സ്വീകരിക്കണമെങ്കിൽ തങ്ങളുടെ ആരാധനാരീതികൾ മുഹമ്മദ് നബിയും സ്വീകരിക്കണമെന്ന് ചില ഖുറൈഷി പ്രമുഖർ നബിയോട് ആവശ്യപ്പെടുകയുണ്ടായി.(അറേബ്യയിൽ അക്കാലത്തുണ്ടായിരുന്ന പ്രമുഖ ഗോത്രക്കാരാണ്‌ ഖുറൈഷികൾ). മുഹമ്മദ് നബിയോട് ഈ ആവശ്യം നിരാകരിക്കാൻ നിർദ്ദേശിക്കുന്ന സൂക്തങ്ങളാണ്‌ ഈ അദ്ധ്യായത്തിൽ.

ആ ഖുറൈഷികൾ ആരാധിച്ചു വരുന്ന വിവിധ ദൈവങ്ങളെ നബിക്ക് ആരാധിക്കാൻ സാധ്യമല്ല, അതുപോലെ തന്നെ നബി ആരാധിക്കുന്നതിനെ ആ ഖുറൈഷികളും ആരാധിക്കുന്നില്ല. ഇനി അവർ നബിയെ പിൻപറ്റണമെന്ന് നിർബന്ധവുമില്ല. അവർക്ക് അവരുടെ മതവും നബിക്ക് നബിയുടെ മതവും എന്നാണ്‌ ഈ അദ്ധ്യായത്തിൻറ്റെ സംഗ്രഹം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കാഫിറൂൻ‍‍‍‍‍ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
കൗഥർ‍
ഖുർആൻ അടുത്ത സൂറ:
നസ്‌ർ
സൂറത്ത് (അദ്ധ്യായം) 110

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"https://ml.wikipedia.org/w/index.php?title=കാഫിറൂൻ&oldid=3995438" എന്ന താളിൽനിന്ന് ശേഖരിച്ചത്