ചരിത്രാതീതകാലം
വേണ്ടത്ര വ്യക്തമായ രേഖകളില്ലാത്ത കാലമാണ് ചരിത്രാതീതകാലം. എഴുതപ്പെട്ട ചരിത്രമില്ലാത്ത വിദൂരഭൂതകാലമാണിത്. ശിലായുഗം, ലോഹയുഗം (അയോയുഗം, വെങ്കലയുഗം എന്നിവ ചേർന്നത്) എന്നിങ്ങനെ ചരിത്രാതീതകാലത്തെ രണ്ടായി തിരിക്കാം.
ശിലായുഗം
[തിരുത്തുക]പ്രാചീനശിലായുഗം
[തിരുത്തുക]മനുഷ്യജീവിതം ആരംഭിച്ചത് പ്രാചീനശിലായുഗത്തിലാണെന്ന് കണക്കാക്കുന്നു. ശിലകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കപ്പെട്ടത് ഇക്കാലത്താണ്.
മീസോലിത്തിക് കാലഘട്ടം
[തിരുത്തുക]പ്രാചീനശിലായുഗത്തിനും നവീനശിലായുഗത്തിനും ഇടയിലുള്ള കാലഘട്ടമാണിത്. കാർഷികരംഗത്തെ പുരോഗതിയാണ് ഇക്കാലത്തെ പ്രധാനനേട്ടം.
നവീനശിലായുഗം
[തിരുത്തുക]ചെത്തിമിനുക്കിയ ആയുധങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് ഇക്കാലത്താണ്. മൃഗങ്ങളെ ഇണക്കിവളർത്തി, മൺപാത്രങ്ങളും വസ്ത്രങ്ങളും നിർമ്മിച്ചു എന്നിവ ഈ യുഗത്തിന്റെ നേട്ടങ്ങളാണ്.
ലോഹയുഗം
[തിരുത്തുക]നവീനശിലായുഗത്തിന്റെ തുടർച്ചയായിരുന്നു ലോഹയുഗം. ഇരുമ്പിന്റെയും ഓടിന്റെയും കണ്ടുപിടിത്തവും ഉപയോഗവുമാണ് ഇക്കാലത്തെ പ്രത്യേകതകൾ.
വെങ്കലയുഗം
[തിരുത്തുക]ചെമ്പാണ് മനുഷ്യൻ ആദ്യം കണ്ടെത്തിയ ലോഹം. ഈജിപ്റ്റിലും പശ്ചിമേഷ്യയിലുമാണ് ചെമ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. മാർദ്ദവമുള്ളതുകൊണ്ട് കടുപ്പമുള്ള ഉപകരണങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. ഓടിന്റെ കണ്ടുപിടിത്തത്തോടെ ആ കുറവ് പരിഹരിക്കപ്പെട്ടു. വിവിധ തരം ആയുധങ്ങളും പാത്രങ്ങളും നിർമ്മിക്കപ്പെട്ടത് ഇക്കാലത്താണ്.
അയോയുഗം
[തിരുത്തുക]ഇരുമ്പിന്റെ ഉപയോഗം വ്യാപകമായത് ഇക്കാലത്താണ്. വാണിജ്യപുരോഗതിയും ഈ യുഗത്തിന്റെ പ്രത്യേകതകളിലൊന്നാണ്.