Jump to content

ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജില്ല എന്നത് ഭാരതത്തിലെ ഭരണപരമായ ഒരു പ്രദേശമാണ്. പേർഷ്യൻ ഭാഷയിലെ 'സില്ല' ( പേർഷ്യൻ: ضلع) എന്ന വാക്കാണ് ഉത്തരേന്ത്യൻ ഉച്ചാരണത്തിൽ 'ജില്ല' (ഹിന്ദി: ज़िला) ആയി മാറിയത്. മുഗൾ ഭരണകാലത്താണ് ഭാരതത്തിൽ ജില്ല എന്ന പേരിൽ ഭരണപരമായ പ്രദേശങ്ങൾ രൂപീകരിച്ചത്. ഇവയുടെ ഘടനയിലും എണ്ണത്തിലും ഭരണസംവിധാനത്തിലും പിന്നീടു ബ്രിട്ടീഷ് ഭരണത്തിലും, അതിനു ശേഷം സ്വതന്ത്ര ഭാരതത്തിലും മാറ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ ഭാരതത്തിൽ ആകെ 640 ജില്ലകൾ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ജില്ല&oldid=3696124" എന്ന താളിൽനിന്ന് ശേഖരിച്ചത്