ജി.എസ്.എം.
ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ അഥവാ ജി. എസ്. എം. ലോകത്തെ ഏറ്റവും വ്യാപകമായ മൊബൈൽ ഫോൺ വിവരകൈമാറ്റ സാങ്കേതികവിദ്യ ആണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അനുവർത്തിച്ചുപോരുന്ന സാങ്കേതികരീതികളുടെ പ്രാമാണികത നിയന്ത്രിക്കുന്നത് ജി.എസ്.എം. അസോസിയേഷൻ ആണ്. ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഏകദേശം 82% മൊബൈൽ സാങ്കേതികവിദ്യയും ജി.എസ്.എം.-ൽ അധിഷ്ഠിതമാണ്.[1]
ചരിത്രം
[തിരുത്തുക]1982-ൽ ഇ.സി.പി.റ്റി.എ(European Conference of Postal and Telecommunications Administrations) യൂറോപ്പിലെ മൊബൈൽ ഫോണുകൾക്ക് പൊതുവായ ഒരു സാങ്കേതിക സംവിധാനം ഉണ്ടാക്കുന്നതിനുവേണ്ടി ഗ്രൂപ് സ്പെഷ്യൽ മൊബൈൽ(GSM) രൂപവത്കരിച്ചു.1990-ൽ ജി.എസ്.എം സങ്കേതത്തിനുള്ള നിബന്ധനകൾ പുറത്തിറക്കി.1993 അവസാനം ആയപ്പോഴേക്കും 48 രാജ്യങ്ങളിൽ 75 വാഹകരിലൂടെ ഒരു മില്യൺ ആളുകൾ ജി.എസ്.എം സങ്കേതം ഉപയോഗിക്കാൻ തുടങ്ങി.
സാങ്കേതിക വിവരങ്ങൾ
[തിരുത്തുക]നാല് വ്യത്യസ്ത ആവൃത്തികളിലാണ് ജി.എസ്.എം.പ്രവർത്തിക്കുന്നത്. എങ്കിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് 900 MHzഉം 1800 MHzഉം ആണ്. വടക്കേ അമേരിക്കയിലെ കാനഡ പോലെയുള്ള ചില രാജ്യങ്ങളിൽ മാത്രമാണ് 850 MHz ഉം 1900 MHzഉം ഉപയോഗിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "GSM World statistics". GSM Association. 2007. Retrieved 2009-01-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- GSM Association – the group representing GSM operators (official site) – includes coverage maps for all members
- 3GPP The current standardization body for GSM with free standards available.
- Most Widely Used Cellular Channelizations Archived 2009-03-27 at the Wayback Machine.