ഡാർട്മൂർ
ഡാർട്മൂർ | |
Protected Area | |
View up the River Meavy towards Sharpitor and Leather Tor
| |
രാജ്യം | United Kingdom |
---|---|
Part | England |
County | Devon |
Highest point | High Willhays[1] |
- ഉയരം | 621 മീ (2,037 അടി) |
Lowest point | Doghole Bridge[1] |
- ഉയരം | 24 മീ (79 അടി) |
Area | 954 കി.m2 (368 ച മൈ) |
Animal | Dartmoor Pony |
National park of England | 1951 |
Management | Dartmoor National Park Authority |
- location | Bovey Tracey |
Visitation | 10.98m |
IUCN category | V - Protected Landscape/Seascape |
Website: http://www.dartmoor-npa.gov.uk/ | |
തെക്കു പടിഞ്ഞാറൻ ഇംനിലെ ഡെവൺകൗണ്ടിയിലുള്ള ഒരു ശിലാവൃത പീഠഭൂമിയാണ് ഡാർട്മൂർ.ഗ്രാനൈറ്റാണ് ഈ പീഠഭൂമിയുടെ അടിസ്ഥാന ശില. തെക്കു വടക്ക് ഏതാണ്ട് 40 കി. മീറ്ററും, കിഴക്കു പടിഞ്ഞാറ് 32 കി. മീറ്റുറും വ്യാപ്തി ഇതിനുണ്ട്.
- ശരാശരി ഉയരം 300 മീറ്റർ
- വിസ്തൃതി: 906 ച. കിചതുരശ്ര മീറ്റർ
ടോർ
[തിരുത്തുക]ടോർ (Tor) എന്ന പേരിൽ അറിയപ്പെടുന്ന ചെങ്കുത്തായ പാറക്കെട്ടുകൾ ഈ പീഠഭൂമിയുടെ പ്രത്യേകതയാണ്. 60 മീറ്ററാണ് ഇവയുടെ ശരാശരി ഉയരം. 621 മീ. ഉയരമുള്ള ഹൈവിൽ ഹേസാണ് (Highwill hays)[2] ഇവയിൽ ഏറ്റവും ഉയരം കൂടിയത്. 420 മീ. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രിൻസ് ടൗൺ (Prince town)[3] ഡാർട്മൂറിലെ ഏറ്റവും പ്രധാന ജനവാസകേന്ദ്രമാകുന്നു. യു. കെ. യിലെ ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനമുള്ള ഡാർട്മൂർ ജയിലിന്റെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഡാർട്മൂറും സമീപ പ്രദേശങ്ങളും 1951-ൽ സ്ഥാപിച്ച ഡാർട്മൂർ ദേശീയ പാർക്കിൽ ഉൾപ്പെടുന്നു. ഡാർട്മൂറിന്റെ വടക്കൻ പ്രദേശത്തുള്ള ചതുപ്പുനിലം പല നദികളുടെയും ഉദ്ഭവസ്ഥാനമാണ്.
ഡർട്മൂർ വനം
[തിരുത്തുക]ഡാർട്മൂറിൽ നൈസർഗിക വനങ്ങളില്ലെങ്കിലും ഡാർട്മൂർ വനം എന്നറിയപ്പെടുന്ന ഒരു പ്രദേശം ഇവിടെയുണ്ട്. രാജകുടുംബാംഗങ്ങളുടെ നായാട്ടു വിനോദത്തിനു വേണ്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു പ്രദേശമാണിത്. ആടു-മാടു വളർത്തലാണ് സാധാരണക്കാരുടെ മുഖ്യ ഉപജീവനമാർഗ്ഗം . ഒരു പ്രത്യേക ഇനം കാട്ടു കുതിരയെ ഇവിടെ ധാരാളമായി കാണാം.
വ്യവസായം
[തിരുത്തുക]ഡാർട്മൂറിലെ വീൽ, ഡച്ചി, ബിർച്, ടോർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെമ്പയിര് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദന ക്ഷമതയുള്ള നിരവധി ടിൻ ഖനികൾ ഈ പ്രദേശത്തുണ്ട്. പരിമിത വ്യവസായങ്ങൾ മാത്രമേ ഡാർട്മൂറിലുള്ളൂ. ഒരു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ലീ മൂറിൽ (Lee Moor) പ്രവർത്തിക്കുന്നുണ്ട്. വിശാലമായ നിരവധി കയോലിൻ പണിശാലകൾ ഇവിടെ കാണാം. ഗ്രേ വെതർസിലെ (Grey wethers)[4] ഡ്രൂയിഡുകളുടെ ക്ഷേത്രം (Druedic Temple)[5] എന്നു കരുതപ്പെടുന്ന മന്ദിരവും ഗ്രിംസ്പൌണ്ടിലുള്ള ഗോത്ര ഗ്രാമാവശിഷ്ടങ്ങളും, ഡ്രൂസ്റ്റിങ്ടണിലെ ക്രോംലെക് (Cromlech) എന്നു വിളിക്കുന്ന ശവകുടീരവും ഇവിടത്തെ ചരിത്ര-പുരാവസ്തുസ്മാരകങ്ങളാകുന്നു. കല്ലുകൊണ്ട് നിർമിച്ചിരിക്കുന്ന ക്രോംലെക് ശവകുടീരത്തിന്റെ ഒറ്റക്കൽമൂടി ഏറെ കൗതുകകരമാണ്.
യുദ്ധകാലം
[തിരുത്തുക]നെപ്പോളിയനുമായുള്ള യുദ്ധകാലത്ത് പടിഞ്ഞാറൻ ഡാർട്മൂറിൽ ഫ്രഞ്ച് തടവുപുള്ളികൾക്കായി ഒരു തടവറ സ്ഥാപിച്ചിരുന്നു. (1802) യു. എസ്സും. ഗ്രേറ്റ് ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധത്തിൽ തടവിലാക്കപ്പെട്ട പല അമേരിക്കകാരും ഡാർട്മൂറിലായിരുന്നു ജയിൽ ശിക്ഷ അനുഭവിച്ചത് (1812). ജയിലധികൃതരുടെ മോശമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് തടവുപുള്ളികൾ അവർക്കെതിരെ നടത്തിയ ലഹളയിൽ നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഡാർട്മൂർ റെബല്യൻ (Dartmoor rebellion)[6] എന്ന പേരിലാണ് ഈ ലഹള ചരിത്രത്തിൽ അറിയപ്പെടുന്നത് (1815).
ചിത്രശാല
[തിരുത്തുക]-
ഹൈവിൽ ഹേസാണ്
-
എർമി നദി
-
അനു ഹെഡ്
-
പുരാതന കുരിശ്
-
സ്മശാനം
-
ഡാർട്ട്മൂർ പെൺകുതിര
-
ടോർ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "General Information Factsheet". Dartmoor National Park Authority. Retrieved 2009-07-12.
- ↑ http://www.legendarydartmoor.co.uk/roof_devon.htm Archived 2012-05-09 at the Wayback Machine. High Willhays the Roof of Devon
- ↑ http://www.urban75.org/photos/devon/princetown-devon.html Photos around Princetown, Devon, England, UK
- ↑ http://www.stone-circles.org.uk/stone/greywethers.htm Grey Wethers Stone Circle - West of Fernworthy Forest, Dartmoor
- ↑ http://www.yorkshire-guide.co.uk/nidderdale/druids-temple-ilton.aspx The Druids' Temple at Ilton
- ↑ http://www.devonperspectives.co.uk/belstone.html belstoneattractive village on Dartmoor's ... - Devon Perspectives
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.dartmoor-npa.gov.uk/ Archived 2011-04-02 at the Wayback Machine.
- [1] Images for Dartmoor
- http://www.legendarydartmoor.co.uk/
- http://www.bbc.co.uk/news/uk-england-devon-17602621
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാർട്മൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |