Jump to content

പറമ്പിക്കുളം അണക്കെട്ട്

Coordinates: 10°22′40″N 76°45′51″E / 10.37778°N 76.76417°E / 10.37778; 76.76417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Parambikulam Dam
പറമ്പിക്കുളം അണക്കെട്ട്
പറമ്പിക്കുളം റിസർവോയർ
1
1
1
1
1
1
Location of Parambikulam Dam
പറമ്പിക്കുളം അണക്കെട്ട് in India#India Kerala#India Tamil Nadu
രാജ്യംഇന്ത്യ
സ്ഥലംപാലക്കാട് ജില്ല, കേരളം
നിർദ്ദേശാങ്കം10°22′40″N 76°45′51″E / 10.37778°N 76.76417°E / 10.37778; 76.76417
ഉടമസ്ഥതകേരളം[1][2]
പ്രവർത്തിപ്പിക്കുന്നത്തമിഴ്നാട്[1][2]
അണക്കെട്ടും സ്പിൽവേയും
Type of damEmbankment dam
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപറമ്പിക്കുളം നദി
ഉയരം73.15 മീറ്റർ
നീളം896.12 മീറ്റർ
റിസർവോയർ
ആകെ സംഭരണശേഷി69,165,000 m3 (56,073 acre⋅ft)
ഉപയോഗക്ഷമമായ ശേഷി69,165 x 1000 ക്യു. മീറ്റർ
Power station
Commission date1976
പറമ്പിക്കുളം - ആളിയാർ ജലസേചനപദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്. ഇത് മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തിലൂടെ ഒഴുകുന്ന പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്നു.[3][4][5][6][7] ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള എംബാങ്ക്മെന്റ് അണക്കെട്ടായ ഇത് ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നു നിലകൊള്ളുന്നു.[8] കാമരാജറിന്റെ കാലത്താണ് ഈ അണക്കെട്ട് നിർമിച്ചത്. കാമരാജിന്റെ കാലഘട്ടത്തിൽ ആസൂത്രണം ചെയ്ത പ്രധാന ജലസേചന പദ്ധതികളിൽ ഒന്നാണിത്. ലോവർ ഭവാനി, കൃഷ്ണഗിരി, മണി മുത്താർ, കാവേരി ഡെൽറ്റ, ആറാണി നദി, വൈഗൈ ഡാം, അമരാവതി, സത്തനൂർ, പുല്ലമ്പാടി, നെയ്യാർ അണക്കെട്ടുകൾ എന്നിവയാണ് മറ്റ് പദ്ധതികൾ.ഡാമിൽ ധാരാളം മുതലകൾ ഉണ്ട്.

അണക്കെട്ടിന് ചുറ്റുമായി  പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട്,[9] പെരുവാരിപള്ളം അണക്കെട്ട് [10] എന്നിവ ഇതിനു സമീപം ഉള്ള  അണക്കെട്ടുകളാണ്. പറമ്പിക്കുളം അണക്കെട്ട് തൊട്ടടുത്തുള്ള തൂണക്കടവ്  അണക്കെട്ടുമായി 2.5 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധപ്പെടുത്തിയിരിക്കുന്നു.[11]

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

3 അണക്കെട്ടുകളിലെയും വെള്ളം സർകാർപതി പവർ ടണൽ[12][13]വഴി തമിഴ്നാട്ടിലെ ടോപ് സ്ലിപ്പിനു സമീപമുള്ള സർകാർപതി പവർ ഹൌസി[14][15]ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട്‌ ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു. നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.

ജലം പങ്കിടൽ

[തിരുത്തുക]

ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. കേരളവും തമിഴ് നാടുമായുള്ള പറമ്പിക്കുളം - ആളിയാർ പദ്ധതി[16] പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന്‌ വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി. ചിറ്റൂർ താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്.[17][18]

കൂടുതൽ കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. 1.0 1.1 "Tamil Nadu since the state is incontrovertible sole owner of the Mullaperiyar dam and all its appurtenant structures - Tamil Nadu Chief Minister Jayalalithaa".
  2. 2.0 2.1 "Ownership of dams rests with Kerala, asserts Chandy".
  3. "Parambikulam Tiger Reserve-". www.parambikulam.in.
  4. "Parambikulam Tiger Reserve -". www.keralatourism.org.
  5. "Parambikulam Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-07.
  6. "Parambikulam Dam D00874-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Indian Dams by River and State".
  8. "Indian Dams". diehardindian.com. Archived from the original on 2006-12-13. Retrieved 2006-10-18.
  9. "Tunacadavu Dam D00214-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Peruvaripallam Dam D00887-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Parambikulam Tunnel-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  12. "SARKARPATHY TUNNEL-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  13. "Sarkarpathy Tunnel-". www.parambikulam.in.
  14. "Sarkarpathy Power House PH00128-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  15. "Sarkarpathy Power House-". www.parambikulam.in.
  16. "Parambikulam Aliyar Major Irrigation Project JI02563-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  17. Prabhakaran, G. (2004). "Move to use dead storage in Parambikulam dam". The Hindu. Archived from the original on 2013-01-25. Retrieved 2006-10-18. {{cite web}}: Unknown parameter |month= ignored (help)
  18. "Under cloud, by K.K. Mustafah". BussinessLine. Retrieved 2006-10-18.