പൗള ബീർ
ദൃശ്യരൂപം
പൗള ബീർ | |
---|---|
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 2010–present |
ഒരു ജർമ്മൻ നടിയാണ് പൗള ബിയർ (ജനനം: 1 ഫെബ്രുവരി 1995).[1] 2010-ൽ പുറത്തിറങ്ങിയ ക്രിസ് ക്രൗസിന്റെ പോൾ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെയാണ് യുവതാരമായി അറിയപ്പെട്ടത്. 2016 ലെ വെനീസ് ചലച്ചിത്രമേളയിൽ മികച്ച യുവതാരത്തിനുള്ള മാർസെല്ലോ മാസ്ട്രോയാനി അവാർഡ് പൗള നേടി. ഫ്രാങ്കോയിസ് ഓസോണിന്റെ ഫ്രാന്റ്സ് (2016) എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് പൗള ഈ നേട്ടം കരസ്ഥമാക്കിയത്. ഇത് പൗളയുടെ കരിയറിലെ ഒരു ബ്രേക്ക്ത്രൂ ആയിരുന്നു. 70-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടിക്കുള്ള സിൽവർ ബിയർ അവാർഡ് നേടി. ക്രിസ്റ്റ്യൻ പെറ്റ്സോൾഡ്സിന്റെ അൺഡൈൻ എന്ന സിനിമയിലെ അൺഡൈൻ വിബ്യൂ എന്ന കഥാപാത്രത്തെ അവതരപ്പിച്ചതിനാണ് ഈ നേട്ടം ലഭിച്ചത്. [2]
ഫിലിമോഗ്രാഫി
[തിരുത്തുക]വർഷം | ശീർഷകം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2010 | പോൾ ഡയറീസ് | ഓഡ വോൺ സിയറിംഗ് | |
2012 | ലുഡ്വിഗ് II | ബയേണിലെ സോഫി | |
2013 | ഡെർ ഗെഷ്മാഖ് വോൺ അപ്ഫെൽകെർണെൻ (de) | റോസ്മേരി | |
2014 | ഡാർക്ക് വാലി | ലുസി ഗാഡർ | |
2015 | പംപ ബ്ലൂസ് (ജെർമ്മൻ) | ലെന | ടിവി ഫിലിം |
2015 | 4 കൊനിഗെ (de) | അലക്സ് | |
2016 | ഫ്രാന്റ്സ് | അന്ന | വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള മാർസെല്ലോ മാസ്ട്രോയാനി അവാർഡ് ഏറ്റവും മികച്ച നടിക്കുള്ള സീസർ അവാർഡിന് നാമനിർദ്ദേശം ഏറ്റവും മികച്ച നടിക്കുള്ള ലുമിയേഴ്സ് അവാർഡിന് നാമനിർദ്ദേശം മികച്ച നടിക്കുള്ള യൂറോപ്യൻ ചലച്ചിത്ര അവാർഡിന് നാമനിർദ്ദേശം |
2017 | പ്രിൻസ് അബെർജാജ | രാജകുമാരി | ഹ്രസ്വചിത്രം |
2018 | ട്രാൻസിറ്റ് | മാരി | |
2018 | ബാഡ് ബാങ്ക്സ് | ജന ലീകം | ടിവി സീരീസ് (12 എപ്പിസോഡുകൾ) |
2018 | നെവർ ലുക്ക് എവേ | എല്ലി സീബാൻഡ് | |
2019 | വുൾഫ്സ് കോൾ | ഡയാൻ | |
2020 | അൺഡൈൻ | അൺഡൈൻ വിബ്യൂ | മികച്ച നടിക്കുള്ള അവാർഡിനുള്ള ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള സിൽവർ ബിയർ അവാർഡ് |
അവലംബങ്ങൾ
[തിരുത്തുക]- ↑ dpa: Paula Beer: Vom Schulhof auf die Kinoleinwand bei mainzer-rhein-zeitung.de, 7. Februar 2011 (aufgerufen am 8. Februar 2011).
- ↑ "THE AWARDS OF THE 70th BERLIN INTERNATIONAL FILM FESTIVAL" (PDF). Berlinale. Archived from the original (PDF) on 2020-02-29. Retrieved 2020-09-22.