ഫോട്ടോഡയോഡ്
ദൃശ്യരൂപം
പ്രകാശോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് ഫോട്ടോഡയോഡ്. ഇവ പ്രകാശത്തെ പ്രവർത്തിപ്പിക്കുന്ന വിധത്തിനെ ആശ്രയിച്ച് വൈദ്യുത പ്രവാഹമായോ വോൾട്ടതയായോ മാറ്റുന്നു. ഇതിന്റെ സുചേതനമായ ഭാഗത്തേക്ക് പ്രകാശം വീഴുന്നതിനായി ഒരു മാർഗ്ഗമുണ്ടെന്നതൊഴിച്ചാൽ, ഇവ സാധാരണ ഡയോഡുകൾക്ക് സമാനമാണ്.