വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/57
ദൃശ്യരൂപം
മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ് പൂച്ച (ഇംഗ്ലീഷ്: Cat/House Cat, ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus) എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളർത്തുന്നത്. പൂച്ചക്ക് മനുഷ്യനുമായി 9,500-ഓളം വർഷത്തെ ബന്ധമുണ്ട്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു. മനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ (64 കിലോ ഹേർട്സ് വരെ) പൂച്ചയ്ക്ക് കേൾക്കാനാകും. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകൾ അനുസരിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുവാൻ സാധിക്കും. ലളിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനും ചില പൂച്ചകളെക്കൊണ്ട് സാധിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |