ശ്വസനം
ശ്വാസകോശത്തിൽനിന്നും വായു ഉള്ളിലേക്കും പുറത്തേക്കും മാറ്റുന്ന പ്രക്രിയയാണ് ശ്വസനം. ശരീരത്തിൽ ആവശ്യമായ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിച്ച് കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യുന്ന ഏക പ്രവർത്തനമാണ് ശ്വസനം.
പ്രക്രിയ
[തിരുത്തുക]സസ്തനികളിൽ വാരിയെല്ലുകളുടെയും പ്രാചീരത്തിന്റെയും (Thoracic diaphragm) പ്രവർത്തനംകൊണ്ടാണ് ശ്വാസോച്ഛ്വാസങ്ങൾ നടക്കുന്നത്. ഒരു നിമ്നമർദ്ദം ഉണ്ടാക്കിയാണ് (negative pressure breathing) ശ്വസനപ്രക്രിയനടത്തുന്നത്.
ഉഭയജീവികളിൽ ഉച്ചമർദ്ദം ഉണ്ടാക്കിയാണ് (positive pressure breathing) ശ്വസനപ്പ്രക്രിയ നടത്തുന്നത്. വായയുടെ അടിഭാഗത്തെ പേശികൾ താഴ്ത്തി നാസാദ്വാരങ്ങളിലൂടെ വായു വലിച്ചെടുക്കുന്നു, തുടർന്ന് വായയും നാസാദ്വാരങ്ങളും അടച്ച് വായയുടെ അടിഭാഗത്തെ പേശികൾ ഉയർത്തുമ്പോൾ ശ്വാസനാളത്തിലൂടെ (trachea) ശ്വാസകോശത്തിലേക്ക് നീക്കപ്പെടും
മത്സ്യങ്ങൾ ജലത്തിൽ കലർന്ന ഓക്സിജനാണ് ശ്വസിക്കുന്നത്. - ശ്വസകോശത്തിനു പകരം ചെകിള പൂക്കൾ കൊണ്ടാണ് ഇവയുടെ ശ്വസനം.