Jump to content

ഷൂ (ദേവൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷൂ
വായു ദേവൻ/ പവന ദേവൻ
കാറ്റിനെ പ്രതിനിധീകരിക്കും വിധം ഒരു തൂവൽ ശിരസ്സിൽ ധരിച്ച മനുഷ്യരൂപത്തിലുള്ള ഷൂ ദേവൻ.[1]
N37H6G43A40
ഹീലിയോപോളിസ്, ലിയോണ്ടോപോളിസ്
പ്രതീകംഒട്ടകപക്ഷിയുടെ തൂവൽ
ജീവിത പങ്കാളിതെഫ്നട്ട്
മാതാപിതാക്കൾറാ /അത്തും, ഇയുസാസേത്ത്
സഹോദരങ്ങൾതെഫ്നട്ട്
ഹാത്തോർ
സെക്മെത്
മക്കൾനട്ട് ഗെബ്

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം വായുദേവനാണ് ഷൂ (ഇംഗ്ലീഷ്: Shu). one of theof ഹീലിയോപോളിസിലെ അഷ്ടദൈവഗണമായ എന്നിയാഡിലെ ഒരു ദേവനുമാണ് ഷൂ.

വായുവിന്റെ ദേവനായതിനാൽ ഷൂവിനെ ശീതളിമ, ശാന്തത, പ്രസന്നത എന്നിവയുടെ ദേവനായും കരുതിയിരുന്നു. ഒട്ടകപക്ഷിയുടെ തൂവൽ ശിരസ്സിൽ ധരിച്ച ഒരു മനുഷ്യരൂപത്തിലാണ് ഷൂവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ഒട്ടകപക്ഷിയുടെ തൂവലിനെ ലോലതയുടേയും ശൂന്യതയുടേയും പ്രതീകമായാണ് കരുതിയിരുന്നത്. മൂടൽമഞ്ഞും മേഘങ്ങളും ഷൂവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷൂവിന്റെ അസ്ഥികളായാണ് ഇവയെ കരുതിയിരുന്നത്.[2]

അവലംബം

[തിരുത്തുക]
  1. Wilkinson, Richard H. (2003). The complete gods and goddesses of ancient Egypt. London: Thames & Hudson. ISBN 0-500-05120-8.
  2. Owusu, Heike. Egyptian Symbols. Sterling Publishing Co. Inc. p. 99. Retrieved 6 October 2014.
"https://ml.wikipedia.org/w/index.php?title=ഷൂ_(ദേവൻ)&oldid=3999212" എന്ന താളിൽനിന്ന് ശേഖരിച്ചത്