തലപ്പലം
ദൃശ്യരൂപം
Thalappalam | |
---|---|
village | |
Country | India |
State | Kerala |
District | Kottayam |
• ആകെ | 22.73 ച.കി.മീ.(8.78 ച മൈ) |
(2001) | |
• ആകെ | 12,150 |
• ജനസാന്ദ്രത | 535/ച.കി.മീ.(1,390/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686579 |
Telephone code | 914822 |
വാഹന റെജിസ്ട്രേഷൻ | KL-35 |
Nearest city | Erattupetta |
Sex ratio | 951 ♂/♀ |
Literacy | 95% |
Lok Sabha constituency | Kottayam |
Vidhan Sabha constituency | Pala |
കോട്ടയം ജില്ലയിൽ, മീനച്ചിൽ താലൂക്കിൽ തലപ്പലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തലപ്പലം. [1]
പേരിനു പിന്നിൽ
[തിരുത്തുക]പശ്ചിമഘട്ടത്തിലെ ഇടനാട് മേഖലയിൽ ഉൾപ്പെടുന്ന ഒരു കാർഷിക ഗ്രാമമാണ് തലപ്പുലം. 'തല' ശബ്ദം പ്രാധാന്യത്തേയും 'പുലം' എന്നത് മേച്ചിൽപ്പുറം, കൃഷിയിടം എന്നിവയേയും സൂചിപ്പിക്കുന്നു. മുൻകാലത്ത് ഈ പ്രദേശത്തിനുണ്ടായിരുന്ന കാർഷിക പ്രാധാന്യത്തെയാണ് ഗ്രാമനാമം വ്യക്തമാക്കുന്നത്.
പ്രശസ്തി
[തിരുത്തുക]കലാസാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നിരവധി വ്യക്തികൾക്ക് തലപ്പുലം ജന്മം നൽകിയിട്ടുണ്ട്. ശ്രീയേശു വിജയം മഹാകാവ്യത്തിന്റെ കർത്താവും പാലായിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാന രത്നാകരം (1913) മാസികയുടെ പത്രാധിപരുമായിരുന്ന കട്ടക്കയം ചെറിയാൻ മാപ്പിളയുടെ ജന്മദേശം തലപ്പുലമാണ്.
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തലപ്പുലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |