കർസൺ സിറ്റി, നെവാഡ
Carson City, Nevada | ||
---|---|---|
Consolidated Municipality of Carson City | ||
Carson City Mint at night | ||
| ||
Nickname(s): Carson, CC, The Capitol | ||
Motto(s): Proud of its Past...Confident of its Future | ||
Location in Nevada | ||
Country | United States | |
State | Nevada | |
County | None (Independent city) | |
Founded | 1858 | |
• Mayor | Bob Crowell (D) | |
• State Senator | Ben Kieckhefer (R) | |
• State Assemblyman | P.K. O'Neill (R) | |
• U.S. Representative | Mark Amodei (R) | |
• ആകെ | 157 ച മൈ (410 ച.കി.മീ.) | |
• ഭൂമി | 145 ച മൈ (380 ച.കി.മീ.) | |
• ജലം | 13 ച മൈ (30 ച.കി.മീ.) 8.0% | |
ഉയരം | 4,802 അടി (1,463 മീ) | |
(2014) | ||
• ആകെ | 54,522 | |
• ജനസാന്ദ്രത | 382/ച മൈ (147/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (Pacific) | |
ZIP code | 89701-89706, 89711-89714, 89721 | |
ഏരിയ കോഡ് | 775 | |
വെബ്സൈറ്റ് | carson.org | |
Reference no. | 44 |
കർണൺ സിറ്റി, ഔദ്യോഗകമായി കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി, അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാനമായ നെവാഡയുടെ തലസ്ഥാനവും ഒരു സ്വതന്ത്രപട്ടണവുമാണ്. മാൻ കിറ്റ് കർസൺ പർവ്വതത്തിൻറെ പേരിൽ നിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്. 2010 ലെ യു.എസ്. സെൻസസ് സമയത്ത് പട്ടണത്തിലെ ആകെ ജനസംഖ്യ 55,274.[1] ആയിരുന്നു. ഈ പട്ടണത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും താമസമാക്കിയിരിക്കുന്നത് കർസൺ റേഞ്ചിൻറെ കിഴക്കേ വരമ്പിലുള്ള ഈഗിൾ വാലിയിലാണ്. റിനോയ്ക്കു 30 മൈൽ (50 കി.മീ.) തെക്കായിട്ടുളള സിയേറാ നിവാഡയുടെ ഒരു ശിഖരമാണ് കർസൺ റേഞ്ച്. ആദ്യകാലത്ത് ഈ പട്ടണം രൂപം കൊള്ളുന്നത് കാലിഫോർണിയയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ ഒരു ഇടത്താവളമായിട്ടായിരുന്നു. എന്നാൽ പട്ടണത്തിൻറെ വടക്കുകിഴക്കായുള്ള Comstock Lode എന്നറിയപ്പെട്ട പർവ്വതപ്രദേശത്തെ വെള്ളിയുടെ കണ്ടുപിടിത്തം ഈ പ്രദേശത്തേയ്ക്ക് ഖനിജാന്വേഷകരുടെ തള്ളിക്കയറ്റത്തിനു കാരണമാകുകയും ഇതു പട്ടണത്തെ അതിവേഗം അഭിവൃദ്ധിയിലെയ്ക്കു നയിക്കുകയും ചെയ്തു.
1864 ൽ നെവാഡ സംസ്ഥാനമായ കാലം മുതൽ കർസൺ സിറ്റി തലസ്ഥാന നഗരമെന്ന പദവി അലങ്കരിക്കുന്നു.1950 ൽ ട്രാക്കുകൾ മാറ്റുന്നതു വരെയുള്ള സമയം ഈ പട്ടണം വെർജീനിയ ആൻറ് ട്രക്കീ റെയിൽ റോഡുമായി ബന്ധിക്കുന്ന ഒരു കണ്ണിയായും പ്രവർത്തിച്ചിരുന്നു. 1969 നു മുമ്പ് കർസൺ സിറ്റി, ഓംസ്ബി കൌണ്ടിയുടെ കൌണ്ടി സീറ്റായിരുന്നു. 1969 ൽ ഓംസ്ബി കൌണ്ടി നിലവിലില്ലാതാകുകയും ഈ കൌണ്ടിയുടെ പ്രദേശങ്ങൾ കർസൺ സിറ്റിയിൽ ലയിപ്പിച്ച് കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി രൂപീകരിക്കുകയും ചെയ്തു.[2] സംയോജനത്തോടെ നഗരപരിധി പടിഞ്ഞാറ് സിയേറാ നിവാഡ മുതൽ ലേക്ക് തഹോയ്ക്കു മദ്ധ്യത്തിൽ കാലിഫോർണിയ സംസ്ഥാനത്തിനു സമീപം വരെയും വ്യാപിച്ചു.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2013-09-19. Retrieved September 23, 2013.
- ↑ "About Carson City". Carson City. May 29, 2006. Retrieved November 20, 2011.