വർദ്ധമാനമഹാവീരൻ
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട തീർത്ഥങ്കരനാണ് വർദ്ധമാനമഹാവീരൻ (ജീവിതകാലം: ബി.സി.ഇ. 599 - 527). ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീർത്ഥങ്കരനാണ് മഹാവീരൻ. വീരൻ, വീരപ്രഭു, സന്മതി, അതിവീരൻ എന്നിങ്ങനെ നാമങ്ങളിൽ ഇദ്ദേഹം വിവിധഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978-ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ നൂറാം സ്ഥാനം വർദ്ധമാന മഹാവീരനാണ് അദ്ധേഹം പാവ (പാറ്റ്നയ്ക്ക് സമീപം) എന്ന സ്ഥലത്തു വച്ച് നിർവാണം പ്രാപിച്ചു
ജീവചരിത്രം
[തിരുത്തുക]വജ്ജി സംഘങ്ങളിലെ ഭാഗമായിരുന്ന ലിച്ഛാവിയിലെ ഒരു ക്ഷത്രീയരാജകുമാരനായിരുന്നു മഹാവീരൻ. സിദ്ധാർത്ഥന്റെയും ത്രിശാലയുടേയും പുത്രനായിരുന്നു. മുപ്പതാമത്തെ വയസിൽ മഹാവീരൻ വനവാസത്തിനായി വീടുവിട്ടിറങ്ങി. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം ഏകനായി കഠിനജീവിതം നയിച്ചു. അവസാനം അദ്ദേഹത്തിന് ജ്ഞാനോദയം സിദ്ധിച്ചു എന്നു കരുതപ്പെടുന്നു[1]. സോമലാചാര്യൻ എന്നൊരു ബ്രാഹ്മണൻ ആടുകളെ ഹോമിച്ച് യജ്ഞം നടത്തന്നതറിഞ്ഞ് മഹാവീരൻ അവിടെയെത്തി. ഹിംസ പാപമാണെന്ന് മഹാവീരൻ അവരെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടരായ 11 ബ്രാഹ്മണരും അവരുടെ നാലായിരത്തി ഇരുന്നൂറ് ശിഷ്യന്മാരും മഹാവീരന്റെ മതത്തിൽ ചേർന്നു. ആദ്യത്തെ ജൈനസംഘം സ്ഥാപിതമായതിങ്ങനെയാണ്.
ചിന്തകൾ
[തിരുത്തുക]സത്യജ്ഞാനത്തിന് മനുഷ്യർ വീടുപേക്ഷിച്ച് ലളിതജീവിതം നയിക്കണമെന്നും, നിർബന്ധമായും അഹിംസാവ്രതം ആചരിക്കണമെന്നും മഹാവീരൻ ഉപദേശിച്ചു. പ്രപഞ്ചത്തിലെ എല്ലാ ജീവികളും ജീവിക്കാനായി ആഗ്രഹിക്കുന്നുവെന്നും ഓരോന്നിനും സ്വന്തം ജീവൻ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു[1].
മഹാവീരനും അദ്ദേഹത്തിന്റെ അനുചരന്മാരും പ്രഭാഷണങ്ങൾക്ക് പ്രാകൃതഭാഷ ഉപയോഗിച്ചിരുന്നതിനാൽ അവ സാധാരണജനങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പവുമായിരുന്നു. മഹാവീരന്റെ അനുചരന്മാർ ജൈനർ എന്നറിയപ്പെട്ടു. തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ് ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. [1].
പുറം കണ്ണികൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 1.2 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 69. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)