നിറം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
നിറം
- കണ്ണിന്റെ ദൃഷ്ടിപടലത്തിൽ പതിക്കുന്ന പ്രകാശരശ്മിയുടെ തരംഗദൈർഘ്യത്തിനനുസരിച്ച് ലഭിക്കുന്ന അനുഭവമാണ് നിറം. അതാര്യവസ്തു പ്രതിഫലിപ്പിക്കുന്നതോ വിസരണം ചെയ്യുന്നതോ ആയ ഘടകപ്രകാശത്തേയും സുതാര്യവസ്തു കടത്തിവിടുന്ന ഘടകപ്രകാശത്തേയും പ്രകാശം പൊഴിക്കുന്ന വസ്തു ഉത്സർജ്ജിക്കുന്ന പ്രകാശത്തേയും അതിന്റെ നിറം എന്നു പറയുന്നു.
- വർണം
- നിറം പിടിപ്പിക്കാനുപയോഗിക്കുന്ന വസ്തു;
- ശോഭ
- ഗുണം, മേന്മ
- സ്വരഭേദം. (പ്രയോഗത്തിൽ) തനിനിറം = യഥാർഥസ്വഭാവം