Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
ഒന്നാം ഭാഗം ക്രിയേറ്റ് ചെയ്തുവച്ച ലോകത്തിൽ നിന്നും, established ആയ കഥാപാത്രങ്ങളിൽ വേരൂന്നിക്കൊണ്ട് മൂന്ന് മണിക്കൂർ കഥപറയുന്ന രണ്ടാം ഭാഗത്തിൽ ഏറ്റവും മോശമായി തോന്നിയത് Character writing തന്നെയാണ്. കേരളമല്ല, ഇന്ത്യയല്ല, ലോകം തന്നെ ഭയപ്പെടേണ്ട അബ്രഹാം ഖുറേഷി എന്ന സിൻഡിക്കേറ്റ് തലവൻ, നോർത്ത് ഇന്ത്യയിലെ നാലാംകിട ഗുണ്ടകളോട് അടികൂടുന്ന ഗിമ്മിക്കുകൾ എന്തൊരു അരോചകമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ബാഹുബലിയ്ക്ക് ശേഷം ഒരുപാട് ചപ്പ് ചവർ സിനിമകൾ പിന്തുടർന്നുവന്ന ടിപ്പിക്കൽ രണ്ടാം ഭാഗം extension അതേപടി ആവർത്തിക്കുന്നുണ്ട് എംപുരാനിൽ.
ഇന്ദിരാ ഗാന്ധി, ജയലളിത തുടങ്ങിയ വുമൺ ലീഡേഴ്സിൻ്റെ നിഴലിൽ എഴുതിച്ചേർത്ത പ്രിയദർശിനി രാംദാസിൻ്റെ ഉൾപെടെയുള്ള കഥാപാത്രങ്ങളും, ലൂസിഫറിലൂടെ ഇവോൾവ് ചെയ്തുവന്നതിന് വിപരീതമായി എഴുതി വച്ചേക്കുന്ന സയീദ് മസൂദും ഖുറേഷി അബ്രഹാംമുമെല്ലാം, യാതൊരു വിധ ഇംപാക്ടും ജനിപ്പിക്കാത്ത ബാക്ക്ഗ്രൗണ്ട് സ്കോറിൽ കാണുന്ന എന്നിലെ പ്രേക്ഷകൻ തീർത്തും നിരാശനായി പോയിട്ടുണ്ട്.
ചാത്തനും ഫ്യൂഡലിസ്റ്റ് ചിന്താഗതിയാൽ മതിഭ്രമിച്ച അധികാര വർഗ്ഗവും അവർ നിശ്ചയിക്കുന്ന വിധിയുടെ പകിടകളിയിൽ കരുവായ് മാറുന്ന സാധാരണ മന്യുഷ്യരുമെല്ലാം, പ്രേക്ഷകനെ ചിന്തിപ്പിക്കാനാവുംവിധം സബ്ബ് ലെയറുകൾകൊണ്ട് ബ്ലൻ്റു ചെയ്തു നിൽക്കുന്ന, നല്ല രീതിയിൽ എൻഗേജ് ചെയ്ത് രണ്ടേകാൽ മണിക്കൂർ നല്ലൊരു തിയ്യറ്റർ എക്പീരിയൻസ് ഗാരൻ്റി ചെയ്യുന്നുണ്ട് രാഹുൽ സദാശിവൻ്റെ 'ഭ്രമയുഗം'.
പ്രൊഡക്ക്ഷൻ ഡിസൈനിൻ്റെ ക്വാളിറ്റിയും, എൻ്റെയർ ആർട്ട് വർക്കുകളും, ക്രിസ്റ്റോ സേവ്യറിൻ്റെ കിടിലം സ്കോറുകളും, നല്ലൊരു ഔട്ട്പുട്ട് തന്നെ സമ്മാനിക്കുന്നുണ്ട്.
പിന്നെ അയാൾ !
പുതിയ തലമുറക്കൊപ്പം യാത്രചെയ്യാനും സ്വയം പരീക്ഷണത്തിനിറങ്ങാനും അന്നും ഇന്നും യാതൊരു മടിയുമില്ലാത്ത ആ മനുഷ്യൻ്റെ അഭിനയ ജീവിത പുസ്തകത്തിൻ്റെ, പുതിയ പേജിൽ അയാൾ കുറിച്ചിട്ടുന്നുണ്ട് ! കൊടുമൺ പോറ്റിയെന്ന പേരിനെ ! ❤️
മുന്നിലൊരു കർട്ടൻ ഉണ്ടായിരുന്നേൽ ഹൈ ബജറ്റ് നാടകം എന്നേലും വിളിക്കാർന്നു ! അതിനും സമ്മയ്ച്ചില്ലാലോ ദ്രോഹികളേ !!!