Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
This review may contain spoilers. I can handle the truth.
പൊട്ടപ്പടം. ക്ലീഷെകളുടെയും നാടകീയതയുടെയും കുത്തൊഴുക്കിനൊപ്പം, അമ്മാവൻ സിൻഡ്രോം കൂടി നടമാടുന്ന ഉടായിപ്പ് തിരക്കഥ.
*കുഞ്ചാക്കോയുടെ intro ൽ ഉണ്ടായിരുന്ന കലിപ്പൊക്കെ പിന്നെ എഴുത്തുകാരൻ മറന്നോ? അതോ മസിൽ പിടിച്ച് കുഞ്ചാക്കോ ക്ഷീണിച്ചോ?
*ഭാര്യയെ തല്ലുന്ന, ഗർഭിണിയെ (?)/സ്ത്രീയെ വയറ്റിൽ ചവിട്ടുന്ന മാനസികാവസ്ഥ ഉള്ള ഒരാളെ ഗ്ലോറൈഫൈ ചെയ്ത്, divorce ചെയ്യാൻ പോയ ഭാര്യയെ കൊണ്ട് സോറി എന്നൊക്കെ പറയിപ്പിച്ച് അവസാനം അയാൾക്ക് സിമ്പതി ഉണ്ടാക്കുന്നത് എന്തിന്?
*കുഞ്ചാക്കോ ഈ കേസിന് പുറകിന് പോകുന്നതിൽ ഷാഹുലിന് ആദ്യം എന്തോ പ്രശ്നമുണ്ടായിരുന്നത് എന്തിനായിരുന്നു? (നമ്മളെ പറ്റിക്കാൻ അല്ലാതെ)
*ഇരയായ എല്ലാവരുടെയും മാല എടുക്കുന്നത് എന്തിന്? അതോ മാല ഉള്ളവരെ നോക്കി ഇനി ഇരയാക്കുന്നതാണോ?!
*ബാംഗ്ലൂർ പോയ ബസിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് പോലീസുകാരനായ ഭർത്താവിനോട് ഭാര്യയും മകളും അതൊന്നും അപ്പോൾ പറഞ്ഞില്ലേ? ബട്ട് വൈ?
*ജഗദീഷിനോട് വാ തുറന്ന് കാര്യമെല്ലാം ആദ്യമേ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമല്ലേ അവര്‍ തമ്മില്‍ ഉള്ളൂ?
(ഇനിയും ഉണ്ടാവും, ഈ ശവത്തിന് ഈ കൂദാശ മതി.)
സ്റ്റാർഡത്തിനും മാമൂലുകൾക്കും കേടില്ലാതെ ' വിപ്ലവ സിനിമ ' പിടിക്കുന്ന വിധം. വധം.