നിരാശപ്പെടുത്താത്ത ഒരു വെൽക്രാഫ്റ്റഡ് ഡ്രാമയായി തോന്നി നാരായണീൻ്റെ മൂന്നാൺമക്കൾ. ഒട്ടും ഫോഴ്‌സ്ഡായി തോന്നാത്ത സബ്പ്ലോട്ടുകൾ കണക്റ്റ് ചെയ്ത് ഒരു നോവലൊക്കെ പോലെ കഥയങ്ങനെ കൊണ്ടുപോകുന്നുണ്ട്. പക്ഷേ കഥാപാത്രങ്ങളും അവരുടെ ഇന്നത്തെ ഇൻ്ററാക്ഷനുകളും സംഭവബഹുലമായ പാസ്റ്റിനെ ബേസ് ചെയ്താണ് രൂപപ്പെടുന്നത് എന്നത് വളരെ എവിഡൻ്റായ സാഹചര്യത്തിൽ ആ ഹിസ്റ്ററിയിലേക്കുള്ള നമ്മുടെ അറിവ് പരിമിതമാകുന്നത് കഥയുടെ(സിനിമയുടേയല്ല) പൂർണ്ണതയ്ക്ക് ഭംഗം വരുത്തുന്നുണ്ട്.