മരണമാണോ ഏറ്റവും വലിയ ശിക്ഷ? അതോ അതൊരു തരം രക്ഷപ്പെടുത്തൽ അല്ലെ? സിനിമ ആത്യന്തികമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമിതാണ്... !
The Secret in Their Eyes( 2009- Spanish - Argentina )
വിരമിച്ച ജുഡീഷ്യറി ഉദ്യോഗസ്ഥനായ ബെഞ്ചമിൻ എസ്പാസിറ്റോ ഒരു നോവലിന്റെ പണിപ്പുരയിലാണ്. നോവലിന് ആസ്പദമാകുന്നത് തന്റെ കരിയറിലെ ഏറ്റവും കുഴപ്പിച്ച കേസുകളിലൊന്നാണ്. അങ്ങനെ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ കേസിനെ ആസ്പദമാക്കി നോവൽ തുടങ്ങുന്നു. റിക്കാർഡോ മൊറാലസ് എന്ന വ്യക്തിയുടെ ഭാര്യയായ ലിലിയാന അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു. കേസിലെ പ്രതിയെ അന്വേഷിച്ചു പോവുന്നതും പ്രതിയെ കണ്ടെത്തുന്നതുമാണ് കഥ. നോവലിന്റെ പൂർണ്ണതക്കും സഹായത്തിനും വേണ്ടി തന്റെ മേലുദ്യോഗസ്ഥയായ ഐറീനയുടെ അടുത്തേക്ക് ബെഞ്ചമിൻ എത്തുകയും നോവൽ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു.…