nishadperuva

nishadperuva

Favorite films

  • Forrest Gump
  • Charlie
  • 12 Angry Men
  • Shutter Island

Recent activity

All
  • Stolen

    ★★★

  • Black Dog

    ★★★

  • Shark: The Beginning

    ★★★

  • Fracture

    ★★★★

Recent reviews

More
  • Stolen

    Stolen

    ★★★

    Stolen (2012)
    English
    Action Thriller


    youtu.be/w2sTo6iLv54

    ഒരു ടാക്സി കാറിന്റെ ഡിക്കിയിൽ തടവിലാക്കപ്പെട്ട തന്റെ മകളെ രക്ഷിക്കാൻ ഒരച്ഛൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിത്.


    ഒരു ബാങ്ക് മോഷണത്തിനിടെ പിടിയിലായ വില്ലിന്റെ കയ്യിൽ നിന്ന് കാശൊന്നും കണ്ടെടുക്കാൻ പോലീസിനായില്ല, എട്ടു വർഷത്തെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വില്ലിന്റെ പിന്നാലെ പോലീസ് മാത്രമായിരുന്നില്ല മറ്റു ചിലരും ഉണ്ടായിരുന്നു, അവർ ഇയാളുടെ മകളെ തട്ടിയെടുക്കുന്നു...


    ശേഷം നിങ്ങൾ കണ്ടറിയുക


    ഇതേ പ്രമേയമുള്ള ചിത്രങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ഈ ചിത്രത്തിലുമുണ്ട്....


    ഈ ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾക്ക് ബ്ലോഗ്‌ peruvakaran.blogspot.com/2023/07/stolen-2012.html സന്ദർശിക്കുക

  • Black Dog

    Black Dog

    ★★★

    Black dog (1998)
    English
    Action


    ട്രക്ക് ഡ്രൈവറായ നായകന് ഒരു യാത്രക്കിടെ അഭിമുഖീകരിക്കേണ്ടി വന്ന ചില അപ്രതീക്ഷിത സംഭവങ്ങളുടെ കഥയാണിത്...


    ട്രക്ക് ഡ്രൈവറായ ക്രൂസ് ഒരു പരിചയക്കാരന്റെ ആവശ്യപ്രകാരം അറ്റ്ലാന്റയിൽ നിന്നും ന്യൂ ജേഴ്സിയിലേക്ക് കുറച്ചു ഹാർഡ് വെയർ സാധനങ്ങളുമായി പോകുകയായിരുന്നു.

    എന്നാൽ വഴി മധ്യേ ചിലർ അയാളെ ആക്രമിക്കുന്നു. വണ്ടിയിൽ ഹാർഡ് വെയർ സാധനങ്ങൾ മാത്രമല്ല മറ്റെന്തോ കൂടി ഉണ്ടെന്ന് അയാൾക്ക് സംശയം തോന്നുന്നു...

    താൻ ഒരു ചതിയിൽപെട്ടിരിക്കുകയാണെന്നു അയാൾക്ക് മനസിലാവുന്നു. പക്ഷെ അതിൽ നിന്നൊരു രക്ഷപെടൽ അത്ര എളുപ്പമായിരുന്നില്ല.....


    ശേഷം കണ്ടറിയുക...

    ഒരു തവണ കാഴ്ചക്കുള്ള വകയുള്ള ആക്ഷൻ ചിത്രമാണിത്...


    സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ്‌ peruvakaran.blogspot.com/2023/07/black-dog-1998.html സന്ദർശിക്കുക

Popular reviews

More
  • Anasuya

    Anasuya

    ★★★½

    🎥Anasuya (2007)
    🎞️Crime Thriller
    ▪️▪️▪️▪️▪️▪️▪️

    👌👌👌ഇറങ്ങിയ വർഷം വെച്ച് നോക്കുമ്പോൾ അതി ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സൈക്കോ -സീരിയൽ കില്ലർ ത്രില്ലെർ ചിത്രമാണിത്....

    📢ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/dFARJJKdCTk

    🔴ആളുകളെ കൊന്ന് അവരുടെ ചില അവയവങ്ങൾ അറുത്തെടുത്തു കൊണ്ടു പോവുന്ന ഒരു സൈക്കോ കില്ലറും അയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന വനിതാ ജേർണലിസ്റ്റും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണിത്.

    കില്ലർ ഈ കൊലപാതകങ്ങൾ ചെയ്തതിനു പിന്നിലുള്ള കാരണം പ്രേക്ഷകരെ അമ്പരിപ്പിക്കും എന്നുറപ്പാണ്.....

    ഒരു ഇംഗ്ലീഷ് പടത്തിൽ നിന്നും ചെറുതായി പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു പുറത്തിറങ്ങിയ ഈ ചിത്രം ക്രൈം ത്രില്ലെർ സിനിമാ പ്രേമികൾക്ക് മികച്ച ഒരു സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത്.....

    🎞️Telugu
    ✨️IMDb 7.3
    📔Blog:https://peruvakaran.blogspot.com/2022/08/anasuya.html

  • Mindhunters

    Mindhunters

    ★★★★

    🎥Mindhunters (2004)
    🎞️Thriller / Crime
    ▪️▪️▪️▪️▪️▪️▪️▪️

    💥തീക്കട്ടയിൽ ഉറുമ്പരിച്ചു എന്ന് കേട്ടിട്ടില്ലേ ? അതുപോലത്തെ ഒരു അനുഭവമാണ് ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണുവാൻ കഴിയുക . FBI ഏജന്റുമാരെ ക്രൂരമായി കശാപ്പ് ചെയ്ത ഒരു സീരിയൽ കില്ലറിന്റെ കഥയാണിത് .

    📢ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ:https://youtu.be/5xc_LFPxyZM

    🔵FBI യിലേക്ക് സെലെക്ഷൻ കിട്ടിയ ഒരുകൂട്ടം യുവതീയുവാക്കൾ അവരുടെ ട്രെയിനിങ്ങിന്റെ അവസാനഘട്ടത്തിലായിരുന്നു . ഫീൽഡിൽ ഇറങ്ങിയുള്ള അന്വോഷണങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇവർക്ക് മനസിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായി പരിശീലകൻ ഇവരെ ഒരു ദ്വീപിലേക്ക് അയക്കുന്നു . ആൾതാമസമില്ലാത്ത ആ ദ്വീപിൽ ഇവർക്ക് പരിഹരിക്കാനായി കുറച്ചു സംഭവങ്ങൾ FBI ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു ...

    🔴എന്നാൽ അവിടെ എത്തിയ ട്രെയ്‌നികളിൽ ഓരോരുത്തരായി കൊല്ലപ്പെടുവാൻ തുടങ്ങുന്നു ....

    ജീവനോടെ അവശേഷിച്ചവർ…

Following

44