Cinemaholic. Writer. Screenwriter. Designer. Web Developer. Foodie.
Favorite films
Recent activity
AllRecent reviews
More-
-
Officer on Duty 2025
മലയാള സിനിമയിലെ പോലീസ് സ്റ്റോറികളെയും പോലീസ് കഥാപാത്രങ്ങളെയും ഷാഹി കബീറിന് മുന്‍പും ശേഷവുമെന്ന രീതിയില്‍ വേര്‍തിരിക്കാമെന്ന് തോന്നുന്നു. കര്‍മ്മധീരരും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് അമാനുഷികരുമായി മാറുന്ന പോലീസ് നായകരില്‍ നിന്നുള്ള മാറ്റമായിരുന്നു സംഘര്‍ഷഭരിതമായ വ്യക്തിജീവിതവും, സാഹചര്യങ്ങളോട് കീഴ്പ്പെട്ട്, കഠിനജീവിതവുമുള്ള ‘ജോസഫി’ലെയും ‘നായാട്ടി’ലെയും പോലീസ് കഥാപാത്രങ്ങള്‍. പോലീസുകാരനായ ഒരാള്‍ തന്നെ എഴുതിയതിന്റെ ഫലമെന്നോണം അത്രമേല്‍ യാഥാര്‍ഥ്യലോകങ്ങളായിരുന്നു ആ സിനിമകളിലെ അന്തരീക്ഷങ്ങളും. രക്ഷപ്പെടാന്‍, അതിജീവിക്കാന്‍ യാതൊരു മാജികും കയ്യിലില്ലാത്ത നിവൃത്തിക്കേടിന്റെതുകൂടിയായ മനുഷ്യര്‍.
ഒരു പരിധിവരെയെങ്കിലും ആ മുന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയുണ്ട് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യെന്ന പുതിയ സിനിമയിലും. വലിയ മുഖവരെയൊന്നുമില്ലാതെ നേരെ വിഷയത്തിലേക്ക് കടക്കുന്ന രീതിയിലുള്ള ആഖ്യാനം. പലപ്പോഴും തീക്കാറ്റിനിടയില്‍ നില്‍ക്കുന്നതുപോലെയുള്ള അനുഭവം. കുഞ്ചാക്കോ ബോബനെ, മുന്‍പ്, ഒരു സംവിധായകനും ഉപയോഗിച്ചിട്ടില്ലാത്ത രീതിയില്‍ ഉള്ളതുമുഴുവന്‍ പിഴിഞ്ഞെടുക്കാന്‍ നോക്കിയിട്ടുണ്ട്. അതില്‍…
Popular reviews
More-
Unda 2019
മമ്മുട്ടി അവതരിപ്പിച്ചിട്ടുള്ള പോലീസ് \ പട്ടാളവേഷങ്ങളുടെ പേര് മിക്കവാറും സ്റ്റൈലന്‍ ഒന്നായിരിക്കും. ബല്‍റാമെന്നോ പെരുമാളെന്നോ അമര്‍നാഥെന്നോ പട്ടാഭിരാമനെന്നോ നരിയെന്നോ കേദാര്‍നാഥെന്നോ ഒക്കെയാകും. എന്നാല്‍ 'ഉണ്ട'യില്‍ സി.പി മണികണ്ഠനാണ്, ചുറ്റുമുള്ളവര്‍ മണിയെന്ന് വിളിക്കുന്ന മണികണ്ഠന്‍. ആ പേരിലെ ലാളിത്യം കഥാപാത്രത്തിനുമുണ്ട്. ഭാര്യയോട് ശങ്കിച്ച് നുണ പറയുന്ന, പ്രതികരിക്കേണ്ട സമയത്ത് തളര്‍ന്നുപോകുന്ന, ചിലപ്പോള്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുന്ന, വലിയ ധീരതയൊന്നും കൈവശമില്ലാത്ത പൊതുവില്‍ കണ്ടുപരിചയമുണ്ടാകാന്‍ സാധ്യതയുള്ള ഒരു സാധാരണ പോലീസുകാരന്‍.
ഉത്തരേന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കേരളത്തില്‍ നിന്ന് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ ഒരു സംഘത്തില്‍ അവിടെ പലതായി പിരിഞ്ഞശേഷം ഒരു കൂട്ടത്തിന്റെ ചുമതലയുള്ള ആളാണ് മണി. ഇവിടെ 'ഉണ്ട'യുടെ കഥാപശ്ചാത്തലത്തിന് മാത്രം ഹിന്ദി ചിത്രം 'ന്യൂട്ടനു'മായി സാമ്യമുണ്ട് (പലരും പരാമര്‍ശിച്ചതുകൊണ്ട് മാത്രം സൂചിപ്പിക്കുന്നത്). മാവോയിസ്റ്റ് ഭീഷണിയുള്ള…
-
The Goat Life 2024
കാലം ശരീരത്തിൽ വരുത്തുന്ന രൂപമാറ്റങ്ങളെ, ആയാസപ്പെട്ട് കൊണ്ടുവരാൻ കഴിവുള്ള ഒരാൾ എന്നതുകൊണ്ടാകും 'ആട് ജീവിത'ത്തിലെ നജീബായി നമ്മൾ ആദ്യം പറഞ്ഞുകേട്ട പേര് വിക്രത്തിന്റെതായിരുന്നു. പിന്നീട് വന്നയാളാണ് പൃഥ്വിരാജ്. ആ കാസ്റ്റിംഗ് പുറത്തുവന്ന സമയത്ത് നെറ്റി ചുളിച്ചവര്‍ ഏറെയുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന മലയാളത്തിലെ ആദ്യത്തെ നടനല്ല പൃഥ്വിരാജ്. എന്നാല്‍ 'ആട് ജീവിത'ത്തിലെ നജീബിന് വേണ്ടി പൃഥ്വിരാജ് എടുത്തിട്ടുള്ള ഉറച്ച പരിശ്രമം മലയാള സിനിമയിൽ സമാനതകൾ ഏറെയില്ലാത്തതാണ്. ആ രൂപമാറ്റം മാത്രമല്ല, ശബ്ദമായും ചലനമായും അയാൾ നജീബിലേക്ക് സിനിമ കാണുന്നവരെയെല്ലാം ബോധ്യപ്പെടുത്തും വിധം അസാധ്യമായി പരിണമിക്കുന്നുണ്ട്.
ഇത്രയും കാലം നീണ്ട കരിയറിൽ ഏതാണ് പൃഥ്വിരാജ് മികച്ചതായി അവതരിപ്പിച്ച കഥാപാത്രമെന്ന കാര്യത്തിൽ ഇതുവരെ പല കഥാപാത്രങ്ങളെയും പലരും തെരെഞ്ഞെടുത്തേക്കാം എന്നാൽ ഇനി മുതൽ അതിൽ…