മൈക്കൽ ഡഗ്ലസ്
മൈക്കൽ ഡഗ്ലസ് | |
---|---|
ജനനം | Michael Kirk Douglas സെപ്റ്റംബർ 25, 1944 New Brunswick, New Jersey, United States |
തൊഴിൽ | Actor, producer |
സജീവ കാലം | 1966–present |
ജീവിതപങ്കാളി(കൾ) | Diandra Luker (1977–2000) Catherine Zeta-Jones (2000–present) |
കുട്ടികൾ | Cameron Douglas (with Diandra Luker) Dylan Michael Douglas (with Catherine Zeta-Jones) Carys Zeta Douglas (with Catherine Zeta-Jones) |
മാതാപിതാക്ക(ൾ) | Kirk Douglas, Diana Dill |
ബന്ധുക്കൾ | Joel Douglas (brother) Peter Douglas (half-brother) Eric Douglas (half-brother, deceased) Anne Buydens (stepmother) |
അമേരിക്കൻ ചലച്ചിത്രനടനും നിർമാതാവുമാണ് മൈക്കൽ ഡഗ്ലസ്. പ്രസിദ്ധ ചലച്ചിത്ര നടൻ കിർക്ക് ഡഗ്ളസിന്റെ മകനായി ന്യൂജഴ്സിയിൽ 1944-ൽ ജനിച്ചു. 1960-കളിൽ ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും സ്ട്രീറ്റ്സ് ഒഫ് സാൻഫ്രാൻസിസ്കോ എന്ന ടി. വി. സീരിയലിൽ അഭിനയിച്ചാണ് ജനശ്രദ്ധയാകർഷിച്ചത്. ഇദ്ദേഹം നടനായ കിർക്ക് ഡഗ്ലസിന്റെ നാല് ആണ്മക്കളിൽ മൂത്തവനാണ്.
ആദ്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]അഭിനേതാക്കളായ കിർക്ക് ഡഗ്ലസ് (ജനനം 1916), ഡയാന ഡിൽ (ജീവിതകാലം:1923–2015) എന്നിവരുടെ പുത്രനായി ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലാണ് ഡഗ്ലസ് ജനിച്ചത്.[1][2][3] അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ വച്ചാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയത്.[4]
ഒരു ജൂതവംശജനായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ യഥാർത്ഥ പേര് ഇസൂർ ഡാനിയലോവിച്ച് എന്നായിരുന്നു. ചാവുസിയിൽ നിന്ന് (മുമ്പ്, റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു; ഇപ്പോൾ ബെലാറസിൽ) കുടിയേറിയവരായിരുന്നു മൈക്കിളിന്റെ പിതാമഹന്മാർ.[5][6][7][8][9][10] ബെർമുഡയിലെ ഡെവൺഷയർ പാരിഷിൽ നിന്നുള്ള അദ്ദേഹത്തിന്റെ മാതാവിന് ഇംഗ്ലീഷ്, ഐറിഷ്, സ്കോട്ടിഷ്, വെൽഷ്, ഫ്രഞ്ച്, ബെൽജിയൻ, ഡച്ച് വംശ പാരമ്പര്യമുണ്ടായിരുന്നു.[11][12] ഡഗ്ലസിന്റെ അമ്മാവൻ രാഷ്ട്രീയക്കാരനായിരു്ന സർ നിക്കോളാസ് ബയാർഡ് ഡിലും ഡഗ്ലസിന്റെ മാതൃപിതാവ് ലെഫ്റ്റനന്റ് കേണൽ തോമസ് മെൽവിൽ ഡിൽ ബെർമുഡയിലെ അറ്റോർണി ജനറലായും ബെർമുഡ പാർലമെന്റ് അംഗമായും (എംസിപി) ബെർമുഡ മിലിറ്റിയ ആർട്ടിലറിയുടെ കമാൻഡിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു.[13]
ഡഗ്ലസിന് ജോയൽ ഡഗ്ലസ് (ജനനം: 1947) എന്ന പേരിൽ ഒരു ഇളയ സഹോദരനും പിതാവന്റെ രണ്ടാ പത്നിയായ ആൻ ബ്യൂഡൻസിൽ നിന്നുള്ള പീറ്റർ ഡഗ്ലസും (ജനനം 1955), എറിക് ഡഗ്ലസും (1958-2004) എന്നീ രണ്ട അർത്ഥ സഹോദരന്മാരുമുണ്ട്.
ന്യൂയോർക്ക് നഗരത്തിലെ അലൻ-സ്റ്റീവൻസൺ സ്കൂൾ, മസാച്യുസെറ്റ്സിലെ ഡീർഫീൽഡിലെ ഈഗിൾബ്രൂക്ക് സ്കൂൾ, കണക്റ്റിക്കട്ടിലെ വാലിംഗ്ഫോർഡിലെ ദ ചോറ്റ് പ്രിപ്പറേറ്ററി സ്കൂൾ (ഇപ്പോൾ ചോറ്റ് റോസ്മേരി ഹാൾ) എന്നിവിടങ്ങളിൽ ഡഗ്ലസ് വിദ്യാഭ്യാസം നടത്തി. 1968 ൽ സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് നാടകത്തിൽ ബി.എ. ബിരുദം നേടിയ അദ്ദേഹം യു UCSB പൂർവവിദ്യാർഥി സംഘടനയുടെ ഓണററി പ്രസിഡന്റായിരുന്നു. ന്യൂയോർക്ക് നഗരത്തിലെ അമേരിക്കൻ പ്ലേസ് തിയേറ്ററിൽ വിൻ ഹാൻഡ്‌മാനുമായി അഭിനയം അഭ്യസിച്ചു.[14][15]
ചലച്ചിത്രങ്ങൾ
[തിരുത്തുക]1975-ൽ ഒൺ ഫ്ളൂ ഓവർ ദ് കുക്കൂസ് നെസ്റ്റ് എന്ന വിഖ്യാത ചിത്രത്തിന്റെ നിർമാതാവായി. നാല് ഓസ്കാർ അവാർഡുകളാണ് ഈ ചിത്രത്തിനു ലഭിച്ചത്. 1979-ൽ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ദ് ചൈനാ സിൻഡ്രോം എന്ന ചിത്രത്തിൽ ജെയിൻ ഫോണ്ട നായികയായിരുന്നു. 1984-ൽ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത റൊമാൻസിങ് ദ സ്റ്റോൺ എന്ന ചിത്രത്തിലൂടെയാണ് മുൻ നിരയിലെത്തിയത്. തെക്കനമേരിക്കയിലെ കാടുകളിൽ ഒരു വനിതയെ രക്ഷിക്കാനെത്തുന്ന സാഹസികന്റെ റോളിലാണ് ഡഗ്ളസ് അഭിനയിച്ചത്.1987-ൽ നിർമിച്ച വാൾ സ്ട്രീറ്റ്, ഫേറ്റൽ അട്രാക്ഷൻ എന്നീ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. ന്യൂയോർക്കിലെ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് ഫേറ്റൽ അട്രാക്ഷനിൽ ഡഗ്ളസ് അഭിനയിച്ചത്. 1990-കളിൽ അഭിനയിച്ച ബേസിക് ഇൻസ്റ്റിങ്റ്റ്, ഡിസ്ക്ളോഷർ എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. ഗ്ളാമർ താരങ്ങളായ ഷരോൺ സ്റ്റോൺ, ഡെമിമൂർ എന്നിവരായിരുന്നു യഥാക്രമം ഇവയിലെ നായികന്മാർ. 1996-ലെ ദ് ഗോസ്റ്റ് ആന്റ് ദ് ഡാർക്നസ് മറ്റൊരു വിജയം കുറിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]1987-ൽ വാൾ സ്ട്രീറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മൈക്കൽ ഏറ്റവും നല്ല നടനുള്ള അക്കാദമി അവാർഡ് നേടി. 1980-കളിലെ ബോക്സ് ഓഫീസ് ജേതാക്കളായ നടന്മാരിൽ പത്താംസ്ഥാനവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് അചീവ്മെന്റ് അവാർഡ് 2009-ൽ ഇദ്ദേഹത്തിനു ലഭിച്ചു.[16]
അവലംബം
[തിരുത്തുക]- ↑ "Michael Douglas Biography (1944–)". FilmReference.com. Retrieved March 16, 2015.
- ↑ Hutchison, Bill (March 16, 2015). "Michael Douglas reveals anti-Semitic attack on 14-year-old son Dylan in Europe". New York Daily News. Retrieved May 10, 2018.
- ↑ Barber, Richard (October 7, 2016). "Michael Douglas: 'Kirk was film star first, father second'". The Guardian. Retrieved May 10, 2018.
- ↑ Brooks, Xan (June 2, 2013). "Michael Douglas on Liberace, Cannes, cancer and cunnilingus". The Guardian.
- ↑ Paskin, Barbra (September 20, 2012). "Hollywood gladiator Kirk Douglas has his eyes set on a third barmitzvah". The Jewish Chronicle. Retrieved May 25, 2018.
- ↑ Darrach, Brad (October 3, 1988). "Kirk Douglas". People. Retrieved May 25, 2018.
- ↑ Tugend, Tom (December 12, 2006). "Lucky number 90". The Jerusalem Post. Archived from the original on July 13, 2011. Retrieved December 12, 2006.
- ↑ Buchanan, Rose Troup (June 19, 2015). "Michael Douglas accepts 'Jewish Nobel Prize' despite not being Jewish under religious laws". The Independent. Retrieved May 25, 2018.
- ↑ Sales, Ben (June 17, 2015). "Michael Douglas: I 'never felt accepted' as a Jew". JTA - Jewish news. Retrieved May 10, 2018.
- ↑ Freeman, Hadley (February 12, 2017). "Kirk Douglas: 'I never thought I'd live to 100. That's shocked me'". The Guardian. Retrieved May 25, 2018.
- ↑ In the wings: a memoir, 1999, by Diana Douglas Darrid, p. 17
- ↑ Adams, Cindy (May 20, 2009). "More Sex In This City, For Sure". New York Post.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Ancestors of Michael Kirk Douglas". Conovergenealogy.com. Archived from the original on June 29, 2012. Retrieved October 17, 2009.
- ↑ Edelman, Rob; Unterburger, Amy L. (Ed.) International Dictionary of Films and Filmmakers-3: Actors and Actresses (3rd Ed.), St. James Press (1997) pp. 347–348
- ↑ Parker, John (2011). Michael Douglas: Acting on Instinct. Headline (Hachette Book Group). ISBN 9780755362868. Retrieved 1 December 2019.
- ↑ Kilday, Gregg (2009-06-15). "AFI Life award all in Douglas family". The Hollywood Reporter. pp. 9, 14. Archived from the original on 2009-06-18. Retrieved 2009-09-04.
{{cite news}}
: CS1 maint: bot: original URL status unknown (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡഗ്ളസ്, മൈക്കൽ (1944-) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |