പുതിയതായി ഒന്നും ഓഫറെയ്യാൻ ഇല്ലാത്തോണ്ട് സീൻസ് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയുള്ള ഗിമ്മിക്ക് എന്ന് തോന്നിയപ്പോഴും ഫ്ലോറൻസിന്റേം ഗാർഫീൽഡിന്റേം കെമിസ്ട്രി ആണ് പിടിച്ചിരുത്തിയേ..അവിടുന്ന് പിന്നെ മൂവി ഇമോഷണലി അത്രക്ക് കണക്ടാക്കി..കൊറച്ച് നല്ല സീൻസും മ്യൂസിക്കും പെർഫോമൻസും ഒക്കെ ആയി നന്നായി എൻഡെയ്യാനായി...ഈ ടൈപ്പ് കീഷേ ഇഷ്ടാണ്.
Favorite films
Recent activity
AllRecent reviews
MorePopular reviews
More-
Innale Vare 2022
മലയാളത്തിൽ ഇറങ്ങിയതിലെ മികച്ച ത്രില്ലറുകളിൽ ഒന്ന്.
ആസിഫിന്റെ മികച്ച പ്രകടനം.
ബോബി - സഞ്ജയുടെ മികച്ച വർക്കുകളിൽ ഒന്ന്.
ഇതിനൊക്കെ ട്രാഫിക്ക് ഒന്നൂടി കണ്ടാ മതി ഇത് കാണണ നേരം 👍
-
Sardar Udham 2021
മരവിപ്പ്.
സിനിമയെ രണ്ട് പാർട്ടായി കാണാം..അദ്യ പാർട്ട് എടുക്കുകയാണങ്കിൽ ഈ സിനിമയുടെ ട്രൈലറിൽ നിന്ന് മനസ്സിലാകിയതിനെ തകിടം മറിച്ച് കൊണ്ടുള്ള സ്ക്രിപ്റ്റ്..രണ്ടാമത്തെ പാർട്ടാണ് സിനിമയുടെ സോൾ..പലപ്പോഴും ഒരു സിനിമയാണ് കാണുന്നത് എന്ന് പോലും മറന്ന് പോയി..
ജാലിയൻവാലാബാഗ് കൂട്ടകുരുതിയും ഉദ്ധം സിങ്ങിനും അപ്പുറം ഭഗത് സിങ്ങും,ആ കാലത്തെ ലോകത്തെ പൊളിറ്റിക്ക്സും,റിവഞ്ചും പ്രൊട്ടസ്റ്റും റെവല്യൂഷനും ടെററിസവും തമ്മിലുള്ള വ്യത്യാസവും എല്ലാം വിഷയം ആവുന്നുണ്ട്..ഭഗത് സിങ്ങിനെ ഹൈജാക്ക് ചെയ്യാൻ പലരും നടക്കുന്നിടത്ത് ഈ സിനിമ പ്രസക്തമാണ്..
പ്രൊഡക്ഷൻ ക്വാളിറ്റി,സിനിമാറ്റോഗ്രഫി ഒക്കെ ടോപ്പ് ക്ലാസ്..മികച്ച രീതിയിലുള്ള എഡിറ്റിങ്ങ് സിനിമ കൊണ്ട് മുറിവേൽപ്പിക്കുന്നുണ്ട്..അത്പോലെ ബിജിഎം ഉപയോഗിച്ച വിധം..
വിക്കി ഉദ്ധം സിങ്ങായി നല്ല പ്രകടനമായിരുന്നു..ഫോറിൻ ആക്ടേഴ്സും ഗംഭീരമാക്കി..പതിവിനു വിപരീതമായി നല്ല ലയറുള്ള ക്യാരക്റ്റേഴ്സായിരുന്നു.
ഷൂജിത്ത് സിർക്കാർ ഒക്ടോബറിൽ ഒക്കെ കാണിച്ച ആ നിശ്ശബ്ദമായുള്ള കഴുത്തറുപ്പ് ഈ സിനിമയിലും ആവർത്തിക്കുന്നുണ്ട്...ബയോപ്പിക്ക് എന്നും പറഞ്ഞു ചവറുകൾ വരുന്ന ഇടത്ത് ഈ സിനിമ വലിയ ഒരു ആശ്വാസമാണ്.