Depressing/disturbing films are my thing // Weird/bizarre art excites me // Current fav filmmaker : Yorgos Lanthimos
Favorite films
Recent activity
AllRecent reviews
More-
Girls Will Be Girls 2024
This review may contain spoilers. I can handle the truth.
SA പോലുള്ള കണ്ടിരിക്കാൻ ബുദ്ധിമുട്ടുള്ള ടോപിക്സ് ആയിരിക്കും എന്ന് കരുതി കാണാതെ മാറ്റി വെച്ച പടമായിരുന്നു ഗേൾസ് വിൽ ബി ഗേൾസ്. എന്നാൽ മാറ്റി വയ്ക്കേണ്ട പടമായിരുന്നില്ല എന്ന് കണ്ടപ്പോ തോന്നി. ഇത്ര മനോഹരമായി ഡിസയർ ഒരു ടീനേജ് പെൺകുട്ടിയുടെ പെർസ്പെക്റ്റീവിൽ കാണിച്ചിട്ടുള്ള ഇന്ത്യൻ സിനിമകൾ അപൂർവ്വമായിരിക്കും. എന്നാൽ ഡിസയറിന് അപ്പുറം, അതിപ്പോ ഏതു തരത്തിലുള്ള സ്നേഹം ആണെങ്കിലും seen/heard ആയി ഫീൽ ചെയ്യുക, ചെയ്യിക്കുക എന്നതാണ് കോർ എന്ന് എത്ര സട്ടിൽ ആയാണ് കാണിച്ചിരിക്കുന്നത്. ഡിസയറിനെക്കുറിച്ച് പറയുമ്പോഴും മീരയുടെ അമ്മ കടന്നു പോവുന്ന "ഫീലിംഗ് not seen ബൈ എനിവൺ" എന്ന വികാരം നമുക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്. അവർ മകളുടെ വഴിയിൽ ഒരു വിലങ്ങു തടിയായി നിൽക്കുമോ എന്ന എന്റെ "മെയിൻസ്ട്രീം…
Translated from by -
Ponman 2025
നാലഞ്ച് ചെറുപ്പക്കാർ വായിച്ചിട്ടില്ല. അതുകൊണ്ട് ആ നോവൽ നല്ലതാണോ അല്ലയോ ന്ന് പറയാൻ വയ്യ. പൊൻമാനിലേയ്ക്ക് വരുമ്പോ, ഒരു സാധാരണ പ്ലോട്ട് എടുത്ത് ഒട്ടും വളർച്ചയില്ലാത്ത കഥാപാത്രങ്ങളിലൂടെ പറഞ്ഞു പോയ ഒരു ആവറേജ് പടം ആയി മാത്രം തോന്നി. ബേസിലിൻ്റേത് അടക്കം ഒരു കഥാപാത്രത്തിനും ആഴമില്ല. വളരെ വൺ ഡിമെൻഷണൽ ആയ മരിയാനോയെ കണ്ട് വിഷമം തോന്നിപ്പോയി. എന്ത് മാത്രം ലെയേഴ്‌സ് കൊണ്ടുവരാൻ പറ്റുമായിരുന്ന കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ സജിൻ ഗോപുവിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അംബാൻ പോലെയുള്ള ക്യാരക്ടർ ഒക്കെ നേരത്തെ ചെയ്തു വെച്ച ആളാണെന്ന് ഓർക്കണം. പോരാഞ്ഞ് ബേസിലിൻ്റെ അജേഷിനെ ഒരു കോമൺ മാൻ ഹീറോ ആയി എസ്‌റ്റാബ്ലിഷ് ചെയ്യാനുള്ള കാട്ടിക്കൂട്ടൽ വേറെയും. അയാളുടെ വീടും വീട്ടുകാരെയും ഒക്കെ കാണിച്ചത്…
Popular reviews
More-
Super Sharanya 2022
This review may contain spoilers. I can handle the truth.
തണ്ണീർമത്തൻ ദിനങ്ങളുടെ വിജയം ഒന്നുകൊണ്ടു മാത്രം തട്ടിക്കൂട്ടി എടുത്ത രണ്ടാമത്തെ സിനിമയായാണ് എനിക്ക് "സൂപ്പർ ശരണ്യ" അനുഭവപ്പെട്ടത്. കല്ലുകടികളുടെ ഒരു ഘോഷയാത്രയാണ് സിനിമ. പാലക്കാട്ടുകാരിയായ ശരണ്യ ആദ്യം മുതലേ നല്ല കൊച്ചി മലയാളം പറയുന്നതായിരുന്നു ആദ്യത്തെ കല്ലുകടി. ശരണ്യയെ നിരന്തരം ശല്യപ്പെടുത്തുന്ന അജിത് മേനോനെയും അരുൺ സാറിനെയും കോമിക്കലായി ചിത്രീകരിക്കുമ്പോഴും ഗ്രൗണ്ടിലെ പിള്ളേർ ശരണ്യയെ കൂട്ടമായി ഈവ് ടീസ് ചെയ്യുന്നതും ശരണ്യ അണ്കംഫർട്ടബിൾ ആയി സ്കൂട്ടറിൽ നിന്ന് വീഴുന്നതും ഒക്കെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് കോമഡി ആയി കാണിച്ചത് വളരെ നിരുത്തരവാദപരമായിപ്പോയി. അജിത് മേനോൻ എന്ന കഥാപാത്രം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് 3-4 സീനുകളിൽ വ്യക്തമാക്കിയ ശേഷം വീണ്ടും അയാളെ ചെയ്‌ത കാര്യം തന്നെ ചെയ്യിച്ചുകൊണ്ടിരുന്നത് തീർത്തും അരോചകമായിരുന്നു.
നസ്ലെൻ എന്ന…
-
Freedom Fight 2022
ഗീതു അൺചെയിൻഡ്:
അവസാനത്തെ പഞ്ച് ഡയലോഗ് പറയാൻ വേണ്ടി മാത്രം അരോചകമായ കഥപറച്ചിലിലൂടെയാണ് ഈ സെഗ്മെന്റ് കടന്നു പോകുന്നത്. സംവിധായകൻ അവലംബിച്ച ക്വിർക്കി ആയ നരേറ്റീവ് സ്റ്റൈലൊന്നും ഒട്ടും ഗ്രേസ്‌ഫുൾ ആവുന്നതേയില്ല. അഖിൽ അനിൽകുമാറിന്റെ ഷോർട്ട് ഫിലിമുകൾ മുമ്പ് കണ്ടിട്ടുണ്ട്. വലിയ താല്പര്യം തോന്നിയിട്ടില്ലാത്ത വർക്കുകളാണ്. അതേയൊരു ഗണത്തിൽത്തന്നെ ഗീതു അൺചെയിൻഡും ഒതുങ്ങുന്നു. മാത്തൻ ചെയ്‌ത രണ്ട് പാട്ടുകളും നരേറ്റീവിനെ കോംപ്ലിമെൻറ് ചെയ്യുന്നതായി തോന്നിയില്ല. ആ രണ്ടാമത്തെ പാട്ട് തീർത്തും അനാവശ്യവുമായിരുന്നു.അസംഘടിതർ:
ഒരു റിയൽ സ്റ്റോറിയെ സ്‌ക്രീനിലെത്തിക്കുമ്പോൾ വേണ്ട എല്ലാ സത്യസന്ധതയും കുഞ്ഞില മാസിലാമണി "അസംഘടിതരി"ൽ കാണിക്കുന്നുണ്ട്. ഡോക്യൂ-ഫിക്ഷൻ റൂട്ടിൽ സഞ്ചരിക്കുന്ന സെഗ്മെന്റ് അതുകൊണ്ടു തന്നെ മട്ടിലും ഭാവത്തിലും മറ്റ് സെഗ്മെന്റസിൽ നിന്ന് വളരെ വ്യത്യസ്തവുമാണ്. റിയൽ ആയ പല ആളുകളെ…